കർണാടക മുൻ മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പക്കെതിരെ പോക്സോ കേസ്. വീട്ടിൽ സഹായം ചോദിച്ചെത്തിയ 17 കാരിയോട് മോശാമായി പെരുമാറിയെന്നാണ് പരാതി. യെദ്യൂരപ്പക്കെതിരെ പോക്‌സോ, 354 (എ) ഐപിസി പ്രകാരം ബെംഗളൂരു സദാശിവനഗർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Bengaluru | An FIR has been filed against former Karnataka Chief Minister BS Yediyurappa for allegedly sexually assaulting a minor girl. A case has been registered under POCSO and 354 (A) IPC against him.
— ANI (@ANI) March 15, 2024
കേസ് പോക്സോ വകുപ്പ് ചുമത്തി രജിസ്റ്റർ ചെയ്യപ്പെട്ടതിനാൽ അറസ്റ്റ് ഭീഷണിയുണ്ട്. ഫെബ്രുവരി രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. അമ്മയോടൊപ്പം യെദ്യൂരപ്പയുടെ വീട്ടിൽ എത്തിയ പെൺകുട്ടിയോട് അശ്‌ളീല ചുവയോടെ സംസാരിച്ചു എന്നാണ് പരാതിയിൽ ഉള്ളത്. പെൺകുട്ടിയുടെ അമ്മ നൽകിയ പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തിയ ശേഷമാണ് പോക്സോ വകുപ്പ് ചുമത്തി കേസെടുത്തത്.
ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിൽ കർണാടകയിൽ പ്രചാരണ പ്രവർത്തങ്ങൾക്ക് പതിവുപോലെ ചുക്കാൻ പിടിക്കുന്നത് യെദ്യൂരപ്പയാണ്. കേസ് രജിസ്റ്റർ ചെയ്യപ്പെട്ടതോടെ ബിജെപി പ്രതിരോധത്തിലാണ്. 2007ൽ ഏഴ് ദിവസം കർണാടക മുഖ്യമന്ത്രിയായി ബിഎസ് യെദ്യൂരപ്പ സേവനമനുഷ്ഠിച്ചു. തുടർന്ന് 2008 മുതൽ 2011 വരെയും തുടർന്ന് 2019 ജൂലൈ മുതൽ 2021 ജൂലൈ വരെയും യെദ്യൂരപ്പ കർണാടക മുഖ്യമന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Post a Comment