കണ്ണൂർ: ഡോക്ടറേറ്റിന് ശേഷമുള്ള ഗവേഷണങ്ങളെ സഹായിക്കുന്ന ആഗോള തലത്തിലെ പ്രധാന ഫെലോഷിപ്പുകളില്‍ ഒന്നാണ് മേരി ക്യൂറി ഫെല്ലോഷിപ്പ്.
ഒരു കോടി രൂപയാണ് ഗവേഷണ ഗ്രാന്റായി ലഭിക്കുക. ഈ ഫെലോഷിപ്പിന് അർഹയായിരിക്കുകയാണ് കണ്ണൂർ സ്വദേശിനിയായ അനുശ്രീ. കണ്ണൂർ എസ്.എൻ കോളജ് വിദ്യാർഥിനിയാണ് കെ.എസ്.ആർ.ടി.സി ഡ്രൈവർ തലശ്ശേരി ചമ്ബാട് രാമനിലയത്തില്‍ കനകരാജിന്റെയും രാധികയുടെയും മകളായ എൻ. അനുശ്രീ.
ഗ്രീസിലെ ക്രെറ്റെ യൂണിവേഴ്സിറ്റിയില്‍ തിയറിറ്റിക്കല്‍ കണ്ടൻസ്ഡ് മാറ്റർ ഫിസിക്‌സില്‍ നാലുവർഷം ഗവേഷണം നടത്തുന്നതിനായിട്ടാണ് ഒരു കോടി രൂപയുടെ(1.21 ലക്ഷം യുറോ) മേരി ക്യൂരി ഡോക്ടറല്‍ ഫെല്ലോഷിപ്പിന് എൻ അനുശ്രീ. അർഹയായത്. അഭിമാന നേട്ടം കൈവരിച്ച അനുശ്രീയെ അഭിനന്ദിച്ച് കെഎസ്‌ആർടിസി സിഎംഡി ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു. കാസർഗോഡ് ഡിപ്പോയിലെ ഡ്രൈവറായ എൻ കനകരാജിന്‍റെ മകള്‍ എൻ അനുശ്രീക്ക് ഈ അഭിമാന നേട്ടം കൈവരിക്കാൻ സാധിച്ചതില്‍ ടീം കെ എസ് ആർ ടി സി സന്തോഷം അറിയിക്കുന്നു. ഇനിയും വലിയ ഉയരങ്ങളില്‍ എത്തുവാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നുവെന്നുമാണ് കെഎസ്‌ആർടിസിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ വന്ന കുറിപ്പ്.
നേരത്തെ ഡോക്ടറേറ്റിന് ശേഷമുള്ള ഗവേഷണങ്ങള്‍ക്ക് സഹായിക്കുന്ന മേരി ക്യൂറി വ്യക്തിഗത ഫെല്ലോഷിപ്പിന് പാലക്കാട് സ്വദേശിനി ഡോ. ഒ. വി. മനില അർഹയായിയിരുന്നു. ഒന്നര കോടി രൂപയാണ് ഗവേഷണ ഗ്രാൻറായി ലഭിക്കുക. ഹരിതഗൃഹ വാതകമായ മീഥെയ്നില്‍ നിന്നും വൈദ്യുതിയുടെയും ചെലവ് കുറഞ്ഞ ഉല്‍പ്രേരകങ്ങളുടെയും സഹായത്തോടെ മെഥനോള്‍ ഇന്ധനം ഉല്‍പാദിപ്പിക്കുന്ന പ്രക്രിയയിലുള്ള ഗവേഷണത്തിനാണ് ഫെലോഷിപ്പ് ലഭിച്ചത്. സ്പെയിനിലെ ബാഴ്സലോണയിലുള്ള കാറ്റലൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് നാനോസയൻസ് & നാനോടെക്നോളജിയില്‍ (ഐ.സി.എന്‍ 2) രണ്ടു വർഷത്തെ ഗവേഷണത്തിനാണ് അവസരം. 165 312.96 യൂറോ (ഏകദേശം 1.5 കോടി രൂപ) യാണ് ഫെല്ലോഷിപ്പ് തുക.
തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തില്‍ രണ്ട് പേർ കൂടി പിടിയില്‍. ആലപ്പുഴ സ്വദേശി അഭി, കോഴിക്കോട് സ്വദേശി നസീഫ് എന്നിവരാണ് പിടിയിലായത്. നിലവില്‍ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തുവെന്ന് ഡിജിപി അറിയിച്ചു. സിദ്ധാർത്ഥനെ മർദ്ദിച്ചതിലും ഗൂഢാലോചനയിലും ഇവർക്ക് പങ്കുണ്ട്.…
Post a Comment