മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്തിലെത്തിയ യാത്രക്കാരൻ്റെ കൈയ്യിൽകൊടുത്ത വിട്ട സ്വർണ്ണത്തിൻ്റെ കസ്റ്റംസ്ഡൂട്ടി അടക്കാൻ എട്ടര ലക്ഷം രൂപയുമായെത്തിയ യുവാവിനെ തട്ടികൊണ്ടു പോയ അഞ്ചു പേർക്കെതിരെ പരാതിയിൽ എയർപോർട്ട് പോലീസ് കേസെടുത്തു.മലപ്പുറം പുളിക്കൽ അന്തിയൂർകുന്ന് ചെട്ടിയാം തോട് ഹൗസിൽ പി.സുലൈഖ (40)യുടെ പരാതിയിലാണ് കർണ്ണാടകകുടക് വിരാജ് പേട്ട സ്വദേശി ഹനീഫ ഫൈസി, ഇയാളുടെ മാതാവ്, അമ്മായി, സഹോദരൻ അൻവർ ഫൈസി, കണ്ടാലറിയാവുന്ന ഒരാൾ എന്നിവർക്കെതിരെ കേസെടുത്തത്.
ഇക്കഴിഞ്ഞ മൂന്നാം തീയതി 4.30 മണിക്കാണ് സംഭവം.പരാതിക്കാരിയുടെ ഭർത്താവ് വിദേശത്ത് നിന്നും ഒന്നാം പ്രതിയായ ഹനീഫ ഫൈസിയുടെ കൈയിൽ കൊടുത്തു വിട്ട സ്വർണ്ണാഭരണങ്ങൾക്ക് കസ്റ്റംസ് ഡ്യൂട്ടി അടക്കാൻ 8.5 ലക്ഷം രൂപയുമായി പറഞ്ഞയച്ച പരാതിക്കാരിയുടെ മകനായ ഷിബിലി (18) യെ പ്രതികൾ പണം തട്ടിയെടുത്ത ശേഷം ഉപദ്രവിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി തട്ടികൊണ്ടു പോയിയെന്നും പരാതിയിൽ പറയുന്നു കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി
Post a Comment