കണ്ണൂർ: 45 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം തലശേരി-മാഹി ആറുവരി ബൈപാസ് ഉദ്ഘാടനം ചെയ്യാന്‍ പോകുകയാണ്. തൃശൂര്‍ -വടക്കാഞ്ചേരി പാതയും ആറുവരിയായിട്ടുണ്ട്. താമസിയാതെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയ പാത ആറുവരിയാകും. മള്‍ട്ടി ലെയിന്‍ പാതയില്‍ വാഹനങ്ങള്‍ ഓടിക്കുന്നവര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.
മൂന്നു ലെയിനുകളില്‍ ഏറ്റവും ഇടതു വശമുള്ള പാത വേഗം കുറഞ്ഞ വാഹനങ്ങള്‍ക്ക് (ഉദാ: ടു വീലര്‍, 3 വീലര്‍ (അനുവാദമുണ്ടെങ്കില്‍), ചരക്കു വാഹനങ്ങള്‍, സ്‌കൂള്‍ വാഹനങ്ങള്‍) ഉള്ളതാണ്. രണ്ടാമത്തെ ലെയിന്‍ ബാക്കി വരുന്ന മറ്റു വേഗത കൂടിയ വാഹനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്. മൂന്നാമത്തെ ലെയിന്‍ വാഹനങ്ങളെ മറികടക്കേണ്ടി വരുമ്പോള്‍ ഉപയോഗിക്കാന്‍ മാത്രമുള്ളതാണ്. കൂടാതെ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് ഈ ലൈന്‍ തടസ്സമില്ലാതെ ഉപയോഗിക്കാനുമാവണമെന്ന് മോട്ടോര്‍ വാഹനവകുപ്പ് കുറിച്ചു.
കുറിപ്പ്:
45 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം തലശേരി-മാഹി ആറുവരി ബൈപാസ് ഉദ്ഘാടനം ചെയ്യപ്പെടുകയാണല്ലോ. അതുപോലെ തൃശൂര്‍ -വടക്കാഞ്ചേരി പാതയും ആറുവരിയായിട്ടുണ്ട്. താമസിയാതെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള ദേശീയ പാത ആറുവരി ആവുകയാണ്.
ഒരു മള്‍ട്ടി ലെയിന്‍ പാതയില്‍ ഡ്രൈവര്‍മാര്‍ പാലിക്കേണ്ട കാര്യങ്ങള്‍ ഒന്നുകൂടി പരിശോധിക്കാം.
1.വിശാലമായ റോഡ് കാണുമ്പോള്‍ അമിത ആവേശത്തോടെയുള്ള ഡ്രൈവിംഗ് വേണ്ട.
2. വാഹനങ്ങള്‍ കുറവായാലും, അല്ലെങ്കിലും അമിതവേഗത വേണ്ട.
3. മൂന്നു ലെയിനുകളില്‍ ഏറ്റവും ഇടതു വശമുള്ള പാത വേഗത കുറഞ്ഞ വാഹനങ്ങള്‍ക്ക് (ഉദാ: ടു വീലര്‍, 3 വീലര്‍ (അനുവാദമുണ്ടെങ്കില്‍), ചരക്കു വാഹനങ്ങള്‍, സ്‌കൂള്‍ വാഹനങ്ങള്‍) ഉള്ളതാണ്.
4. രണ്ടാമത്തെ ലെയിന്‍ ബാക്കി വരുന്ന മറ്റു വേഗത കൂടിയ വാഹനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്.
5. മൂന്നാമത്തെ ലെയിന്‍ വാഹനങ്ങള്‍ക്ക് മറികടക്കേണ്ടി വരുമ്പോള്‍ മറികടക്കാന്‍ മാത്രമുള്ളതാണ്. കൂടാതെ എമര്‍ജന്‍സി വാഹനങ്ങള്‍ക്ക് ഈ ലൈന്‍ തടസ്സമില്ലാതെ ഉപയോഗിക്കാനുമാവും.
6. ഏതു ലെയിനിലുള്ള വാഹനവും മറികടക്കേണ്ടി വരുമ്പോള്‍ കണ്ണാടികള്‍ നോക്കി സിഗ്‌നലുകള്‍ നല്‍കിയതിനു ശേഷം തൊട്ടു വലതു വശത്തുള്ള ലെയിനിലൂടെ മറികടന്ന് തിരിച്ച് തങ്ങളുടെ ലെയിനിലേക്ക് തന്നെ വരേണ്ടതാണ്.
7. ഏതെങ്കിലും കാരണവശാല്‍ മറികടക്കാന്‍ ശ്രമിക്കുമ്പോള്‍ വലതു വശത്തുള്ള വാഹനം വേഗത കുറച്ചാണ് പോകുന്നതെങ്കില്‍ മറ്റു അപകടങ്ങള്‍ ഒന്നും ഉണ്ടാവില്ല എന്ന് ഉറപ്പാക്കി അതിന്റെ ഇടതുവശത്തുകൂടി മറികടക്കാവുന്നതാണ്.
8. സര്‍വീസ് റോഡില്‍ നിന്ന് മെയിന്‍ റോഡിലേക്ക് കയറുമ്പോൾ ശ്രദ്ധയോടെ സിഗ്‌നലുകള്‍ നല്‍കി കണ്ണാടികള്‍ ശ്രദ്ധിച്ചു നിരീക്ഷിച്ച് മെര്‍ജിംഗ് ലെയിനിലൂടെ വേഗത / വര്‍ദ്ധിപ്പിച്ച് മെയിന്‍ റോഡിലേക്ക് പ്രവേശിക്കേണ്ടതാണ്.
9. മെയിന്‍ റോഡില്‍ നിന്ന് സര്‍വീസ് റോഡിലേക്ക് പ്രവേശിക്കുമ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന ലെയിനില്‍ നിന്ന് കണ്ണാടി നോക്കി, സിഗ്‌നല്‍ നല്‍കി ബ്ലൈന്റ് സ്‌പോട്ട് ചെക്ക് ചെയ്ത് വേഗത കുറച്ച് ഇടത്തേ ലെയിനിലെത്തി ശ്രദ്ധിച്ച് സര്‍വീസ് റോഡിലേക്ക് പ്രവേശിക്കാം .
10. കുറെ ദൂരം തങ്ങള്‍ സഞ്ചരിക്കുന്ന ലെയിനില്‍ തുടരാതെ പെട്ടെന്ന് തന്നെ മുന്നിലുള്ള വാഹനത്തെ ഒരു കാരണവശാലും മറികടക്കരുത്.
11. ലെയിന്‍ ട്രാഫിക് കൃത്യമായി പാലിക്കാത്ത വാഹനങ്ങള്‍ക്ക് മോട്ടോര്‍ വാഹന നിയമം 177 A പ്രകാരം നിയമനടപടികള്‍ കര്‍ശനമായിരിക്കും.
ഇടതു വശമുള്ള പാത വേഗത കുറഞ്ഞ വാഹനങ്ങള്‍ക്ക് ഉള്ളതാണ്
Post a Comment