പയ്യന്നൂർ : തപസ്സുകാലത്തോടനുബന്ധിച്ചുള്ള നാല്‍പ്പതാം വെള്ളിയാചരണത്തിന്റെ ഭാഗമായി കണ്ണൂർ രൂപത നടത്തിവരുന്ന കുരിശുമലകയറ്റം വെള്ളിയാഴ്ച ഏഴിമലയില്‍ നടക്കും.
വെള്ളിയാഴ്ച മൂന്നരയ്ക്ക് കുരിശുമുക്കില്‍ നിന്നും മലകയറ്റം ആരംഭിക്കും. കണ്ണൂർ രൂപതാമെത്രാൻ ഡോ. അലക്സ് വടക്കുംതലയുടെ നേതൃത്വത്തില്‍ മലയടിവാരമായ കുരിശുമുക്കിലെ കപ്പേളയില്‍നിന്ന് മലമുകളിലെ ദേവാലയത്തിലേക്ക് കുരിശിന്റെ വഴി നടത്തും. കുരിശിന്റെ വഴി മലമുകളിലെ ലൂർദ് മാതാവിന്റെ തീർഥാടനകേന്ദ്രത്തില്‍ സമാപിക്കും. രൂപതാ മെത്രാന്റെ വചനസന്ദേശവും സമാപനാശിർവാദവും ഉണ്ടാകും.
നാല്‍പ്പതാം വെള്ളിയാചരണം ; ഏഴിമലയില്‍ കുരിശുമലകയറ്റം ഇന്ന്
News@Iritty
0
Post a Comment