കണ്ണൂര്‍: താന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് മുന്‍ കെ പി സി സി എക്‌സിക്യൂടീവ് അംഗം മമ്ബറം ദിവാകരന്‍ പറഞ്ഞു.
ഒരു മാസത്തിനിടെ പാര്‍ടിയില്‍ തിരിച്ചെടുക്കുമെന്ന നേതൃത്വത്തിന്റെ ഉറപ്പ് ലഭിച്ചതോടെയാണ് മമ്ബറം ദിവാകരന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചത്.
കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ കെ സുധാകരനെതിരെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച മമ്ബറം ദിവാകരനെ കെ പി സി സി താല്‍ക്കാലിക അധ്യക്ഷനായ എം എം ഹസന്‍ ഫോണില്‍ ബന്ധപ്പെടുകയായിരുന്നു. പാര്‍ടിക്കെതിരെയുള്ള മത്സരത്തില്‍ നിന്നും പിന്‍മാറുകയാണെങ്കില്‍ തീരുമാനം പുന:പരിശോധിക്കാമെന്നുള്‍പെടെയുള്ള കാര്യങ്ങള്‍ ഹസന്‍ അറിയിക്കുകയായിരുന്നു.
ഒരു മാസത്തിനുള്ളില്‍ പുറത്താക്കിയ തീരുമാനം പിന്‍വലിക്കുമെന്നും ദിവാകരന്റെ പഴയ കെ പി സി സി എക്‌സിക്യൂടീവ് സ്ഥാനമുള്‍പെടെ തിരിച്ച് നല്‍കാമെന്നും കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്‍ അറിയിച്ചതായി മമ്ബറം ദിവാകരന്‍ അറിയിച്ചു പദവികള്‍ തിരിച്ചു നല്‍കാമെന്ന ഉറപ്പിന്‍മേലാണ് മമ്ബറം ദിവാകരന്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്‍മാറിയത്.
രണ്ടുവര്‍ഷം മുന്‍പാണ് തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ചെയര്‍മാനായ മമ്ബറം ദിവാകരനെ പാര്‍ടി പുറത്താക്കുന്നത്. പാര്‍ടി വിപ്പ് ലംഘിച്ച് ആശുപത്രി തിരഞ്ഞെടുപ്പില്‍ എതിര്‍ പാനലുണ്ടാക്കി മത്സരിച്ചുവെന്നായിരുന്നു കുറ്റം. 1983-ല്‍ കണ്ണൂര്‍ ഡി സി സി അധ്യക്ഷ പദവി പിടിച്ചെടുക്കുന്നതിനായി കെ സുധാകരന്റെ വലം കയ്യായി നിന്ന നേതാവായിരുന്നു ദിവാകരന്‍. എന്നാല്‍ പിന്നീട് ഇരുവരും അകലുകയും ദിവാകരന്‍ കെ സുധാകരന്റെ കടുത്ത വിമര്‍ശനകനായി മാറുകയായിരുന്നു.
ഇരു നേതാക്കളും തമ്മിലുള്ള പോരിനിടെയാണ് കെ സുധാകരന്‍ കെ പി സി സി അധ്യക്ഷനാകുന്നത്. ഇതോടെയാണ് മമ്ബറം ദിവാകരന് പുറത്തേക്കുള്ള വഴി തുറക്കുന്നത്. 2016 ലൈ നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച യു ഡി എഫ് സ്ഥാനാര്‍ഥിയാണ് മമ്ബറം ദിവാകരന്‍.
Post a Comment