ഇരിട്ടി: എല്‍ഡിഎഫ് സ്ഥാനാർഥി എം.വി. ജയരാജൻ ഇരിട്ടിയില്‍ റോഡ് ഷോ നടത്തി. മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്‌ഘാടനത്തിലും സ്ഥാനാർഥി പങ്കെടുത്തു.
ഇരിട്ടിയില്‍ രാഷ്‌ട്രീയകിസാൻ മഹാസംഘ് സംസ്ഥാന ചെയർമാൻ ബിനോയി തോമസ്, കർഷകവേദി സംസ്ഥാന ചെയർമാൻ റോജർ സെബാസ്റ്റ്യൻ എന്നിവർ നടത്തുന്ന 50 മണിക്കൂർ ഉപവാസ സമരവേദിയിലെത്തിയ സ്ഥാനാർഥിയെ നേതാക്കള്‍ ഷാളണിയിച്ച് സ്വീകരിച്ചു. വന്യജീവി ആക്രമണത്തിനെതിരേ കർഷകർ നടത്തുന്ന ന്യായമായ പ്രക്ഷോഭത്തിനൊപ്പം നില്‍ക്കുമെന്ന് ഉപവാസ സമരത്തെ അഭിവാദ്യം ചെയ്ത് എം.വി. ജയരാജൻ പറഞ്ഞു. ക്രിസ്ത്യൻ പള്ളിക്കടുത്ത് നിന്നാരംഭിച്ച റോഡ് ഷോ സിറ്റി സെന്‍റർ വഴി ഇരിട്ടി മുനിസിപ്പല്‍ ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ സമാപിച്ചു.
Post a Comment