Join News @ Iritty Whats App Group

വാഹനപാര്‍ക്കിങിനെ ചൊല്ലിയുളള തര്‍ക്കത്തിനിടെ സ്‌കൂട്ടര്‍ യാത്രക്കാരായ യുവാക്കളെ മര്‍ദ്ദിച്ചകേസിലെ പ്രതി അറസ്റ്റില്‍



കൂത്തുപറമ്ബ്: റോഡില്‍ തടസമുണ്ടാക്കി വാഹനം പാര്‍ക്ക് ചെയ്തതു മാറ്റാന്‍ പറഞ്ഞതിന് ഇരിട്ടി കോളിക്കടവ് സ്വദേശിയായ യുവാവിനെയും സൃഹുത്തിനെയും മാരകമായി മര്‍ദ്ദിച്ചു പരുക്കേല്‍പ്പിച്ച കേസിലെ പ്രതിയെ പഴയ നിരത്തില്‍ നിന്നും കൂത്തുപറമ്ബ് പൊലിസ് അറസ്റ്റു ചെയ്തു.കൂത്തുപറമ്ബ് വാഴയില്‍ ഹൗസില്‍ സിറാജാണ് (42)അറസ്റ്റിലായത്. 

ഇയാളുടെ മര്‍ദ്ദനമേറ്റ് കോളിക്കടവ് സ്വദേശിയായ യുവാവിന്റെ മൂക്കിന്റെ എല്ലുപൊട്ടുകയും തലയ്ക്കു പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ ജനുവരി 24-ന് രാത്രി ഒന്‍പതു മണിക്ക് കൂത്തുപറമ്ബ് ടൗണില്‍ നിന്നും സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവിനും സുഹൃത്തിനുമാണ് മര്‍ദ്ദനമേറ്റത്. സിറാജിനെതിരെ വധശ്രമത്തിനാണ് കേസെടുത്തത്. നേരത്തെ ഇയാള്‍ കൊലപാതകമുള്‍പ്പെടെയുളള കേസില്‍ പ്രതിയാണെന്ന് പൊലിസ് അറിയിച്ചു.

Post a Comment

Previous Post Next Post
Join Our Whats App Group