ബംഗളൂരു: ജലക്ഷാമം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കാർ കഴുകുന്നതിനും പൂന്തോട്ടപരിപാലനത്തിനും കുടിവെള്ളം ഉപയോഗിക്കുന്നത് നിരോധിച്ച് കർണാടക സർക്കാർ.
നിർമാണ പ്രവർത്തനങ്ങള്‍, അറ്റകുറ്റപ്പണി തുടങ്ങി വിവിധ ആവശ്യങ്ങള്‍ക്ക് കുടിവെള്ളം ഉപയോഗിക്കുന്നതും കർണാടക നിരോധിച്ചു. നിയമലംഘനങ്ങള്‍ക്ക് കർണാടക വാട്ടർ സപ്ലൈ ആൻഡ് സ്വീവറേജ് ബോർഡ് (കെഡബ്ല്യുഎസ്‌എസ്ബി) 5,000 രൂപ പിഴ ചുമത്താനും തീരുമാനിച്ചു.ഏപ്രില്‍, മേയ് മാസങ്ങള്‍ക്കു മുൻപേ ബെംഗളൂരു നഗരം രൂക്ഷമായ ജലക്ഷാമത്തില്‍ വലയുകയാണ്. കഴിഞ്ഞ മണ്‍സൂണ്‍ സീസണില്‍ മഴ കുറഞ്ഞതിന്റെ ഫലമായി നഗരത്തിലുടനീളമുള്ള മൂവായിരത്തിലധികം കുഴല്‍ക്കിണറുകള്‍ വറ്റിയിരുന്നു. അപ്പാർട്ട്മെന്റുകളിലും കോംപ്ലക്സുകളിലും വെള്ളം ഉപയോഗത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. വെള്ളം ആവശ്യപ്പെട്ട് പലരും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകളും ഇടാൻ തുടങ്ങി. കുടിവെള്ള ക്ഷാമത്തിനു പിന്നാലെ ഭരണകക്ഷിയായ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി ബിജെപി നേതാക്കളും രംഗത്തെത്തി.
Post a Comment