തലശ്ശേരി: ജനറല്‍ ആശുപത്രിയിലെ സൗകര്യങ്ങളും സേവനനിരക്കും വർധിപ്പിക്കാൻ വികസന സമിതി യോഗം തീരുമാനിച്ചു. പ്രധാന ബ്ലോക്കിന്റെ റാമ്ബ് പുനർനിർമാണം ഉടൻ പൂർത്തിയാക്കി തുറന്നു നല്‍കും.
അത്യാഹിത വിഭാഗം ട്രോമാ കെയർ സംവിധാനമാക്കി മാറ്റി സ്ഥാപിക്കും. മുffoല്‍ ജനറല്‍ ആശുപത്രിയെന്ന ബോർഡ് വെക്കും. ലാബ് ചാർജുകളില്‍ 25 ശതമാനം വർധിപ്പിക്കാനും ജനന സർട്ടിഫിക്കറ്റിലെ തെറ്റ് തിരുത്താൻ 100 രൂപവീതം ഈടാക്കാനും തീരുമാനിച്ചു. രോഗിയെ അഡ്മിറ്റ് ചെയ്യുമ്ബോള്‍ അഡ്മിഷൻ ചാർജായി 20 രൂപയും മേജർ ശസ്തക്രിയക്ക് 1000 രൂപയും മൈനർ ശസ്ത്രക്രിയക്ക് 250 രൂപയും ഇ.സി.ജിക്ക് 60 രൂപയും ഈടാക്കാൻ തീരുമാനിച്ചു. ബി.പി.എല്‍ വിഭാഗക്കാർ ഒറിജിനല്‍ രേഖ എത്തിച്ചാല്‍ മാത്രമേ ആനുകൂല്യങ്ങള്‍ അനുവദിക്കേണ്ടതുള്ളൂവെന്നും യോഗം തീരുമാനിച്ചു. പി. എസ്.സി. മുഖേന ഡ്രൈവർമാർ നിയമിക്കപ്പെട്ടതിനാല്‍ ഇപ്പോഴുള്ള താല്‍കാലിക ഡ്രൈവർമാരെ കരാർ തീരുന്ന മുറക്ക് പിരിച്ചുവിടും. ആശുപത്രി കാന്റീനില്‍ നിന്നുള്ള ലാഭവിഹിതം ആശുപത്രി വികസന പ്രവർത്തനങ്ങള്‍ക്ക് നല്‍കാനും കാന്റീൻ അക്കൗണ്ടില്‍ നഗരസഭ ചെയർമാന്റെ കൂടി പേരിലേക്ക് മാറ്റാനും തീരുമാനിച്ചു. നഗരസഭ ചെയർപേഴ്സൻ കെ.എം. ജമുനാറാണി, സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ, ആശുപത്രി സൂപ്രണ്ട് ഡോ.വി.കെ. രാജീവൻ, ആർ.എം.ഒ ജിതിൻ, നഴ്സിങ് സൂപ്രണ്ട്, അംഗങ്ങളുമായ എം.പി. അരവിന്ദാക്ഷൻ, അഡ്വ. കെ.എ. ലത്തീഫ്, എം.പി. സുമേഷ്, വാഴയില്‍ വാസു, പൊന്ന്യം കൃഷ്ണൻ, ഒതയോത്ത് രമേശൻ, പ്രസന്നൻ, ജിതിൻ എന്നിവർ പങ്കെടുത്തു.
Post a Comment