കണ്ണൂര്‍: മട്ടന്നൂരില്‍ വ്യാജ വെബ്സൈറ്റ് വഴി ലോണിനു അപേക്ഷിച്ച മട്ടന്നൂര്‍ സ്വദേശിയായ യുവാവില്‍ നിന്നും ഒരുലക്ഷത്തി ഏഴായിരം രൂപ തട്ടിയെടുത്തുവെന്ന പരാതിയില്‍ മട്ടന്നൂര്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.
ലോണ്‍ നല്‍കണമെങ്കില്‍ പ്രോസിസ്സിംഗ് ഫീസ് നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ഓണ്‍ ലൈന്‍ തട്ടിപ്പു സംഘം പണം തട്ടിയെടുത്തത്. ഇതിനു ശേഷം ശേഷം ലോണ്‍ ലഭിക്കാതെ യുവാവ് വഞ്ചിക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ മട്ടന്നൂര്‍ പൊലിസില്‍ പരാതി നല്‍കിയത്. സോഷ്യല്‍ മീഡിയയിലെ പരസ്യം കണ്ട് ഇത്തരം അംഗീകാരമില്ലാത്ത ആപ്പ്, വെബ്‌സൈറ്റ് എന്നിവ വഴി ലോണ്‍ എടുക്കാതിരിക്കാന്‍ ഇടപാടുകാര്‍ ജാഗ്രതപാലിക്കണമെന്ന് മട്ടന്നൂര്‍ പൊലിസ് അറിയിച്ചു.
മട്ടന്നൂരില്‍ വ്യാജ വെബ് സൈറ്റ് വഴി ലോണിനു അപേക്ഷിച്ച യുവാവിനെ കബളിപ്പിച്ചു പണം തട്ടിയെടുത്തു
News@Iritty
0
Post a Comment