Join News @ Iritty Whats App Group

ആറളം പാലത്തിനടുത്ത് നിലയുറപ്പിച്ചിരുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്തി





ആറളം പാലത്തിനടുത്ത് നിലയുറപ്പിച്ചിരുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്തി


ഇരിട്ടി: ഇന്ന് പുലർച്ചെ ആറളം പാലത്തിനടുത്തു ജനവാസ മേഖലയിലെത്തിയ കാട്ടാനകളെ വനത്തിലേക്ക് തുരത്തി. ജനവാസ മേഖലയിലേക്ക്  കാട്ടാനകൾ കടക്കാതിരിക്കാനായി സ്ഥാപിച്ച വൈദ്യുതി വേലി മറികടന്നാണ് ആനകൾ ആറളം പാലത്തിനടുത്തു എത്തിയത്. സ്കൂളിന് തൊട്ടടുത്തുള്ള പ്രദേശാമായതിനാൽ രാവിലെ മുതൽ തന്നെ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു . പിന്നാലെയാണ് വനപാലകരും പോലീസും നാട്ടുകാരും ചേർന്ന് ആനയെ തുരത്തുന്ന നടപടിയിലേക്ക് കടന്നത്.  ഉച്ചയോട് കൂടി ഇതുവഴിയുള്ള വാഹന ഗതാഗതം തടഞ്ഞതിന് ശേഷം പടക്കം പൊട്ടിച്ചും  മറ്റും ആനകളെ തുറത്തിയത്.

Post a Comment

Previous Post Next Post
Join Our Whats App Group