ബെംഗളൂരു: മലയാളി യുവാവിനെ വഴിയരികിൽ മരിച്ചനിലയിൽ കണ്ടെത്തി. ഇന്ദിരാനഗറിലെ പെയിംഗ് ഗസ്റ്റ് സ്ഥാപനത്തിലെ (പി.ജി.) താമസക്കാരനായ ദീപക് ദാസാണ് (48) മരിച്ചത്. ഞായറാഴ്ച രാവിലെയാണ് പ്രദേശവാസികൾ മൃതദേഹം കണ്ടെത്തിയത്. പിന്നീട് പോലീസെത്തി മൃതദേഹം ഇന്ദിരാനഗറിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ ബന്ധുക്കളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.ഇയാൾ രണ്ടുമാസത്തോളമായി ഇന്ദിരാനഗറിലെ ഹോട്ടലിൽ ജോലിചെയ്യുകയായിരുന്നു. ബെംഗളൂരു തിപ്പസാന്ദ്രയിലെ വിലാസമുള്ള ആധാർ കാർഡ് ഇയാളുടെ കൈവശമുണ്ടായിരുന്നു.
എന്നാൽ ഈ വിലാസത്തിൽ അന്വേഷണം നടത്തിയെങ്കിലും ഇദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പി.ജി.യിൽ മറ്റുതാമസക്കാരോടും വ്യക്തിവിവരങ്ങളൊന്നും വെളിപ്പെടുത്താതിരുന്നതും ബന്ധുക്കളെ കണ്ടെത്തുന്നതിന് തടസ്സമായി.ബെംഗളൂരു കെ.എം.സി.സി. പ്രവർത്തകരുടെ നേതൃത്വത്തിൽ ഇദ്ദേഹത്തിൻ്റെ ബന്ധുക്കളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്.
Post a Comment