നടന്‍ അജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ പിന്നാലെ താരത്തിന്റെ ആരോഗ്യവസ്ഥയെ കുറിച്ച് വിവിധ തരത്തിലുള്ള പ്രചാരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നടന്നു കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ അജിത്തിനെ പ്രവേശിപ്പിച്ചത്.
എന്നാല്‍ താരത്തിന്റെ ആരോഗ്യവസ്ഥയെ കുറിച്ച് മറ്റ് വിവരങ്ങള്‍ ഒന്നും എത്താത്തതിനാല്‍ പരിഭ്രാന്തരായ ആരാധകര്‍ ആശുപത്രിക്ക് മുന്നില്‍ തടിച്ചു കൂടിയിരുന്നു. പിന്നാലെയാണ് പലതരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചത്. അജിത്ത് കുമാറിന് ബ്രെയ്ന്‍ ട്യൂമര്‍ ആണെന്ന് കണ്ടെത്തിയതായായിരുന്നു സോഷ്യല്‍ മീഡിയയിലെ ഒരു പ്രചരണം.
ഇതിനോട് പ്രതികരിച്ചിരിക്കുകയാണ് അജിത്തിന്റെ മാനേജര്‍ ഇപ്പോള്‍. ”അജിത്ത് കുമാറിന് ബ്രെയിന്‍ ട്യൂമര്‍ ആണെന്ന പ്രചരണം തെറ്റാണ്. പതിവ് ആരോഗ്യ പരിശോധനകള്‍ക്കിടെ അദ്ദേഹത്തിന്റെ ചെവിയ്ക്ക് താഴെ ഒരു നീര്‍വീക്കം കണ്ടെത്തുകയായിരുന്നു.”
”അര മണിക്കൂറിനുള്ളില്‍ അത് ചികിത്സിച്ചു. കഴിഞ്ഞ രാത്രി തന്നെ അദ്ദേഹത്തെ ജനറല്‍ വാര്‍ഡിലേക്കും മാറ്റിയിരുന്നു. അപ്പോളോ ആശുപത്രിയില്‍ നിന്ന് ഇന്ന് രാത്രിയോ നാളെയോ അദ്ദേഹം വീട്ടിലേക്ക് പോകും” എന്നാണ് മാനേജര്‍ സുരേഷ് ചന്ദ്ര വ്യക്തമാക്കിയിരിക്കുന്നത്.
Post a Comment