മട്ടന്നൂർ: മട്ടന്നൂർ നഗരസഭ 67,69,09,020 രൂപ വരവും 66,03,15,260 രൂപ ചെലവും 1,65,93,760 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് നഗരസഭ വൈസ് ചെയർപേഴ്സണ്‍ ഒ.
പ്രീത അവതരിപ്പിച്ചു. നഗര സൗന്ദര്യവത്കരണ പദ്ധതികള്‍ക്കായി ഒരു കോടി രൂപ നീക്കിവച്ചു. നഗരത്തോട് ചേർന്ന് ഹാപ്പിനസ് പാർക്ക് സ്ഥാപിക്കാൻ 10 ലക്ഷം രൂപ വകയിരുത്തി. മുമ്ബ് പ്രഖ്യാപിച്ച ക്ലോക്ക് ടവർ, ഹരിത ഇടനാഴി, ഓപ്പണ്‍ ഓഡിറ്റോറിയം എന്നിവ ഈ വർഷം യാഥാർഥ്യമാക്കും.
ദ്രവമാലിന്യ സംസ്കരണ പ്ലാന്റിന്റെ രൂപരേഖ തയാറായ സാഹചര്യത്തില്‍ പാലക്കാട് ഐആർടിസിക്ക് ചുമതല നല്കി നടപ്പാക്കുന്നതിന് 2.5 കോടി രൂപ നീക്കിവച്ചു. പൊറോറ അർബൻ പ്രൈമറി ഹെല്‍ത്ത് സെന്ററിന് കെട്ടിടം നിർമിക്കാൻ ഒരു കോടി അഞ്ചു ലക്ഷം രൂപയും വകയിരുത്തി. നഗരസഭാ ചെയർമാൻ എൻ. ഷാജിത്ത് അധ്യക്ഷത വഹിച്ചു.
Post a Comment