മുബൈ: ബോളുവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ സ്വകാര്യആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനായി. കാലിലെ രക്തകുഴലുകളിലെ തടസ്സം നീക്കുന്നതിനുള്ള ശസ്ത്രക്രിയയാണ് നടന്നത്. ബച്ചന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പിന്തുണയ്ക്ക് നന്ദിയെന്ന് അമിതാഭ് ബച്ചൻ എക്സില്‍ കുറിച്ചു. ഇന്ന് രാവിലെയാണ് താരത്തെ മുംബൈയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ബോളിവുഡ് സൂപ്പര്‍താരം അമിതാഭ് ബച്ചൻ ആശുപത്രിയിൽ, ശസ്ത്രക്രിയക്ക് വിധേയനാക്കി
News@Iritty
0
Post a Comment