മലപ്പുറം: കുറ്റിപ്പുറത്ത് തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി എട്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു. ചെമ്പിക്കല്‍ പാഴൂര്‍ സ്വദേശികളായ റാഫി റഫീല ദമ്പതിമാരുടെ മകള്‍ റിഷ ഫാത്തിമയാണ് മരിച്ചത്. ഇന്നലെയാണ് കുഞ്ഞിന് കഞ്ഞി കൊടുക്കുന്നതിനിടെ ഭക്ഷണം തൊണ്ടയിൽ കുടങ്ങിയത്. ഉടന്‍ തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് കുഞ്ഞ് മരിച്ചത്.
മലപ്പുറത്ത് എട്ട് വയസുകാരി റിഷ ഫാത്തിമയുടെ മരണം കഞ്ഞി തൊണ്ടയിൽ കുടുങ്ങി
News@Iritty
0
Post a Comment