Join News @ Iritty Whats App Group

ഹിന്ദുമത വിശ്വാസിയാണ്, പക്ഷേ വേണ്ടത് ഹിന്ദുത്വയുടെ ശബ്ദമെങ്കിൽ യോജിച്ചയാൾ ഞാനല്ല: ശശി തരൂര്‍

തിരുവനന്തപുരം : തിരുവനന്തപുരത്ത് എംപിയെ കാണാൻ ഇല്ലെന്ന പ്രചരണത്തിനും മറുപടി നൽകി ശശി തരൂർ . തിരുവനന്തപുരത്ത് ഇരിക്കാനല്ല തന്നെ തെരഞ്ഞെടുത്ത് വിട്ടിരിക്കുന്നത്. ഡൽഹിയിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതാണ് പ്രധാനമെന്നും തരൂർ പറഞ്ഞു. താൻ ഹിന്ദുമത വിശ്വാസിയാണ്. പക്ഷേ ഹിന്ദുത്വയോട് യോജിപ്പില്ല. ഹിന്ദുത്വ എന്ന് പറഞ്ഞാൽ ഹിന്ദു സമുദായവുമായി ബന്ധമില്ല. ഹിന്ദുത്വയെ താൻ എതിർക്കും. ബഹുസ്വരതയ്ക്ക് വേണ്ടി ശബ്‌ദിക്കാൻ കഴിഞ്ഞ 15 വർഷമായി താൻ ഉണ്ടായിരുന്നു. തിരുവനന്തപുരത്തുകാർക്ക് വേണ്ടത് ഹിന്ദുത്വയുടെ ശബ്ദം ആണെങ്കിൽ അതിന് യോജിച്ചയാൾ താനല്ല.

ഔദ്യോഗിക സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വരാതെ പ്രചരണത്തിനു ഇറങ്ങുന്നത് ശരിയല്ലെന്ന് തിരുവനന്തപുരം സിറ്റിങ് എംപിയും കോൺഗ്രസ് നേതാവുമായ ശശി തരൂർ. 15 വർഷമായി ജനങ്ങൾക്കൊപ്പം നിൽക്കുന്നയാളാണ് താൻ തിരുവനന്തപുരത്തുകാർക്ക് എന്നെ നന്നായി അറിയാം. ഇവിടെ എനിക്ക്ഇനി പ്രത്യേക പ്രചരണത്തിന്റെ ആവശ്യമില്ല.

എംപിയെന്ന നിലയിൽ എന്റെ് പ്രവര്‍ത്തനം തുടുരുകയാണ്‌.താൻ ആരെയും ആക്ഷേപിക്കുകയോ അപമാനിക്കുകയോ ചെയ്തിട്ടല്ല വോട്ട് തേടുന്നത്. രാജീവ്‌ ചന്ദ്രശേഖർ ആദ്യമായിട്ടാണ് വോട്ട് ചോദിക്കാൻ ഇറങ്ങുന്നത്, എന്താകുമെന്ന് നോക്കാം. മുൻകാല പ്രവർത്തനം ചൂണ്ടിക്കാട്ടിയാണ് താൻ വോട്ട് ചോദിക്കാറെന്നും തരൂർ പറഞ്ഞു.

കോൺഗ്രസ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഇതുവരെയും തീരുമാനമായിട്ടില്ല. ഡൽഹിയിൽ ഇന്ന് മുതൽ ആരംഭിക്കുന്ന ചർച്ചകളിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. ഇന്നലെ ബിജെപി സ്ഥാനാർത്ഥി നിർണയത്തിൽ അന്തിമ തീരുമാനമായതൊടെ എതിർ പാർട്ടികളെല്ലാം കളത്തിൽ സജീവമായിരിക്കുകയാണ്. അതുകൊണ്ട് തന്നെ വൈകാതെ സ്ഥാനാർത്ഥി പ്രഖ്യാപനം പൂർത്തിയാക്കാനാണ് കോണ്‍ഗ്രസിന്‍റെ നീക്കം.

Post a Comment

Previous Post Next Post
Join Our Whats App Group