ഗള്‍ഫ് രാജ്യങ്ങള്‍ ഏകീകൃത വിനോദ സഞ്ചാര വിസ നടപ്പാക്കുന്നതിന്റെ അവസാന ഘട്ടത്തിലാണെന്ന് ഖത്തര്‍ ടൂറിസം പ്രസിഡന്റ് സഅദ് ബിന്‍ അലി അല്‍ ഖര്‍ജി.
ഈ വര്‍ഷം അവസാനത്തോടെ ഏകീകൃത വിസ നടപ്പാകും. ഇക്കാര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ തമ്മില്‍ നടത്തുന്ന ചര്‍ച്ചകളും തയ്യാറെടുപ്പുകളും അവസാന ഘട്ടത്തിലാണ്. എല്ലാ ഭാഗത്ത് നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്- അദ്ദേഹം പറഞ്ഞു.
ഏകീകൃത വിനോദ സഞ്ചാര വിസ നിലവില്‍ വന്നാല്‍ താമസക്കാര്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഒറ്റ വിസയില്‍ എല്ലാ ഗള്‍ഫ് രാജ്യങ്ങളും സന്ദര്‍ശിക്കാനാവും.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാര്‍ കഴിഞ്ഞ വര്‍ഷം മസ്‌കറ്റില്‍ നടത്തിയ നാല്‍പ്പതാമത് യോഗത്തിലാണ് ഏകീകൃത വിസക്ക് അംഗീകാരം നല്‍കിയത്.
Post a Comment