ദില്ലി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഗുരുത പരിക്ക്. തലക്ക് ഗുരുതരമായി പരിക്കേറ്റ മമത ബാനര്‍ജിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും പ്രാര്‍ഥിക്കണമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് എക്സ് പ്ലാറ്റ്ഫോമിലൂടെ അറിയിച്ചു. മമതാ ബാനര്‍ജിയുടെ നെറ്റിയില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്നതിന്‍റെ ദൃശ്യങ്ങളും തൃണമൂല്‍ പുറത്തുവിട്ടു. അപകടത്തില്‍ പരിക്കേറ്റതാണെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവന്നിട്ടില്ല. പരിക്ക് ഗുരുതരമാണെന്നാണ് ടിഎംസി നേതാക്കള്‍ അറിയിക്കുന്നത്. മമതാ ബാനര്‍ജിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് പരിക്കേറ്റതെന്നാണ് വിവരം. പരിക്കേറ്റ മമതയെ കൊല്‍ക്കത്തയിലെ എസ് എസ് കെ എം ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. നെറ്റിയിലുണ്ടായ മുറിവ് ആഴത്തിലുള്ളതെന്നാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്.
പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് ഗുരുതര പരിക്ക്
News@Iritty
0
Post a Comment