Join News @ Iritty Whats App Group

മൊബൈല്‍ ഫോണില്‍ സംസാരിച്ചു വാഹനമോടിച്ചാല്‍ ഇനി ലൈസന്‍സ് സസ്‌പെന്റ് ചെയ്യും ; മദ്യപിച്ചാലും വാഹനം ഇടുപ്പിച്ച് മുങ്ങിയാലും സമാനപണി




തിരുവനന്തപുരം: മൊെബെല്‍ ഫോണില്‍ സംസാരിച്ചു വാഹനമോടിച്ചു മൂന്നു തവണ പിടിച്ചാല്‍ ഡ്രൈവിങ് െലെസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. ഇതു സംബന്ധിച്ചു ഗതാഗത വകുപ്പ് സര്‍ക്കുലര്‍ ഇറക്കി. ട്രിപ്പിള്‍ െറെഡ്, അപകടകരമായി വാഹനമോടിക്കല്‍, മദ്യപിച്ച് വാഹനമോടിക്കല്‍, വാഹനം ഇടിച്ചിട്ട് മുങ്ങല്‍ തുടങ്ങിയവയ നിയമലംഘനങ്ങള്‍ക്കും ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.

മന്ത്രിസ്ഥാനം ഏറ്റെടുത്തതിനുശേഷം നിരവധി പരിഷ്‌കരണങ്ങളാണ് ഗതാഗത മേഖലയുമായി ബന്ധപ്പെട്ട് കെ.ബി. ഗണേഷ്‌കുമാര്‍ നടപ്പിലാക്കുന്നത്. എല്ലാ നിയമങ്ങളും ശക്തമാക്കാനാണ് അദ്ദേഹത്തിന്റ നിര്‍ദേശം. ആദ്യമൊക്കെ നിയമം തെറ്റിച്ചാല്‍ പിഴ ഒടുക്കിയാല്‍ പ്രശ്‌നം തീരുമായിരുന്നു. ഇനി മുതല്‍ അതും നടക്കില്ല. റോഡ് അപകടങ്ങളില്‍ പോലീസ് തയാറാക്കുന്ന എഫ്.ഐ.ആറിന്റെ അടിസ്ഥാനത്തില്‍ മാത്രം ഇനി ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യില്ല. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കേസ് പ്രത്യേകമായി അന്വേഷിച്ചു നടപടിയെടുക്കും.

െഡ്രെവിങ് െലെസന്‍സ് അപേക്ഷിക്കുന്ന രീതിയില്‍ മാറ്റം വരുത്തും. മേയ് ആദ്യ വാരം മുതല്‍ പുതിയരീതി നടപ്പാക്കും. പുതിയ രീതിയിലെ െഡ്രെവിങ് ടെസ്റ്റിന് ഒട്ടേറെ കടമ്പകളുണ്ട്. കൂടുതല്‍ പരിശീലനം വേണ്ടിവരും. പഠനച്ചെലവും കൂടും. മേയ് ഒന്നിനു മുമ്പ് ലൈസന്‍സ് എടുക്കാനുള്ള തിരക്കുകൂടുമെന്നാണ് ഗതാഗതവകുപ്പിന്റെ വിലയിരുത്തല്‍. എന്നാല്‍, ഇത് എളുപ്പമാകില്ല. ഇപ്പോള്‍ പഠിക്കുന്ന ഒട്ടേറെപ്പേര്‍ക്ക് ടെസ്റ്റ് തീയതി ലഭിക്കാനുണ്ട്. അതിനിടെ കൂടുതല്‍ അപേക്ഷകളെത്തിയാല്‍ തീയതി ലഭിക്കാന്‍ ബുദ്ധിമുട്ടാകും. ഓണ്‍െലെനായാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. സോഫ്റ്റ്‌വേര്‍ ഇടയ്ക്കിടെ തകരാറാകുന്നുമുണ്ട്. അതിനാല്‍ വിചാരിക്കുന്ന സമയത്ത് ടെസ്റ്റ് തീയതി ലഭിക്കണമെന്നില്ല.

Post a Comment

Previous Post Next Post
Join Our Whats App Group