കട്ടപ്പന: നവജാത ശിശുവിനെയും വയോധികനെയും കൊലപ്പെടുത്തി കുഴിച്ചിട്ട കേസില്‍ പോലീസിനെ വട്ടംചുറ്റിച്ച് പ്രതികള്‍.
കൊല്ലപ്പെട്ട വിജയന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്താന്‍ ഇന്നലെയും പോലീസിനു കഴിഞ്ഞില്ല. പ്രതികള്‍ തുടര്‍ച്ചയായി മൊഴിമാറ്റുന്നത്‌പോലീസിന് തലവേദനയായിരിക്കുകയാണ്. വിഷ്‌ണുവിന്റെ സഹോദരിയില്‍ നിതീഷിനുണ്ടായ നവജാത ശിശുവിനെയാണ് ജനിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ കൊപ്പെടുത്തിയത്.
കുഞ്ഞിന്റെ മൃതദേഹം കുഴിച്ചിട്ടെന്ന മൊഴി ഇവര്‍ ഇന്നലെ തിരുത്തി. കുഞ്ഞിന്റെ മൃതദേഹം പിന്നീട് മാന്തി എടുത്ത് കത്തിച്ചെന്നായിരുന്നു ഇന്നലെ പറഞ്ഞത്. എന്നാല്‍ ഇത് പോലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.
ദുരൂഹത മാറാതെ സാഗര ജങ്‌ഷനിലെ വാടക വീട്
കട്ടപ്പന: നവജാത ശിശുവിനെ കൊലപ്പെടുത്തി കുഴിച്ചിട്ടെന്ന് കരുതുന്ന കട്ടപ്പന സാഗര ജങ്‌ഷനിലെ വാടക വീട്ടില്‍ ഇനിയും ദുരൂഹത ബാക്കി. കുട്ടിയെ വീടിനോട് ചേര്‍ന്ന പശുത്തൊഴുത്തില്‍കുഴിച്ചിട്ടെന്നായിരുന്നു പ്രതികളുടെ ആദ്യ മൊഴി. ഇതനുസരിച്ച് പശുത്തൊഴുത്തിന്റെ തറ ഇളക്കി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.
ഇതോടെ കുട്ടിയുടെ ജഡം വീട് മാറേണ്ടി വന്നതോടെ പുറത്തെടുത്ത് കത്തിക്കേണ്ടി വന്നെന്ന് ഇവര്‍ മൊഴി മാറ്റി. ഇന്നലെ ഒരു പകല്‍ മുഴുവന്‍ കുട്ടിയുടെ മൃതദേഹം കണ്ടെത്താന്‍ തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.
പ്രതികളുടെ മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ പോലീസ് അനേ്വഷണത്തെ പ്രതികൂലമായി ബാധിക്കുണ്ടെന്നാണ് വിവരം. വിജയന്റെ ഭാര്യ സുമ മാനസികമായി തകര്‍ന്ന നിലയിലാണ്. ഇതും ചോദ്യംചെയ്യലിനെ ബാധിക്കുന്നുണ്ട്.
Post a Comment