ഇരിട്ടി : സി എ എ , എൻ ആർ സി വിജ്ഞാപനത്തിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫ്രീഡം മാർച്ച് സംഘടിപ്പിച്ചു. മുസ്‌ലിം യൂത്ത് ലീഗ് പേരാവൂർ നിയോജകമണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് ഉദ്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ കേളകം അദ്യക്ഷത വഹിച്ചു. ജന സെക്രട്ടറി അജ്മൽ ആറളം സ്വാഗതം പറഞ്ഞു.
മുസ്‌ലിം ലീഗ് പേരാവൂർ നിയോജകമണ്ഡലം ജന സെക്രട്ടറി ഒമ്പാൻ ഹംസ, ഹാരിസ് പയഞ്ചേരി, ഇജാസ് ആറളം, കെപി റംഷാദ്, എംകെ ഗഫൂർ, പിസി ഷംനാസ്, ഷഹീർ കീഴ്പ്പള്ളി, പികെ അബ്ദുൽ ഖാദർ, ഇകെ ശഫാഫ്, ശമൽ വി എന്നിവർ സംസാരിച്ചു.
Post a Comment