ഇരിട്ടി : വിളക്കോട് വീടിന് നേരേ കല്ലെറിഞ്ഞ യുവാവിനെതിരേ കേസെടുത്തു. വിളക്കോട് ചങ്ങാടിയിലെ നിയാസിന്‍റെ വീടിനു കല്ലെറിഞ്ഞ പുന്നരികണ്ടം കോളനിയിലെ താമസക്കാരനായ അനീഷിനെതിരേയാണ് മുഴക്കുന്ന് പോലീസ് കേസെടുത്തത്.
വ്യാഴാഴ്ച രാത്രി 7.45 ഓടെയാണ് സംഭവം. നോമ്ബ് തുറക്കല്‍ പ്രാർഥനക്ക് ശേഷം അംഗങ്ങള്‍ വീട്ടിനുള്ളില്‍ വിശ്രമിക്കുന്ന സമയത്താണ് പ്രതി ആദ്യം വീടിനു നേരേ കല്ലെറിഞ്ഞത്. ശബ്ദം കേട്ട് വീട്ടുകാർ വെളിയില്‍ വന്നെങ്കിലും പ്രദേശത്ത് ആരെയും കാണാൻ കഴിഞ്ഞില്ല . പിന്നീട് രാത്രി 11 നു ശേഷം എത്തിയ പ്രതി വീണ്ടും വീടിന് നേരേ കല്ലെറിയുകയായിരുന്നു. കല്ലേറില്‍ വീട്ടിനുള്ളില്‍ ഇരിക്കുകയായിരുന്ന രണ്ടര വയസുകാരന്‍റെ തലയില്‍ കല്ലുകൊണ്ട് മുറിവേല്‍ക്കുകയും വീടിനുള്ളിലെ ടിവിക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു. ഉടൻതന്നെ പോലീസില്‍ വിവരം അറിയിക്കുകയും കുട്ടിയെ പേരാവൂരിലെ ആശുപത്രിയില്‍ എത്തിച്ച് അടിയന്തിര ചികിത്സ നല്‍കുകയും ചെയ്തു.സമാനമായ സംഭവത്തില്‍ 2023 ലും പ്രതി ഇവരുടെ വീടിനു നേരേ കല്ലെറിയുകയും വീട്ടിലെ ഉപകരണങ്ങള്‍ക്ക് കേടുപാട് വരുത്തുകയും ചെയ്തതില്‍ 41 ദിവസം റിമാൻഡില്‍ കഴിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ മുഴക്കുന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
Post a Comment