പേരാവൂർ: പേരാവൂർ പഞ്ചായത്ത് മുൻ പ്രസിഡൻറും മുൻ കണ്ണൂർ ജില്ലാ പഞ്ചായത്തംഗവുമായിരുന്ന എം. മുംതാസ് ബീഗം സി. പി.എം വിട്ട് കോൺഗ്രസിൽ ചേർന്നു.
പേരാവുരിൽ നിന്ന് സ്ഥലം മാറി പോയ മുംതാസ് ബീഗം നിലവിൽ ആലപ്പുഴ ജില്ലയിലെ പാലമേൽ പഞ്ചായത്തിൽ ആദിക്കാട്ടു കുളങ്ങരയാണ് താമസം. കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല മുംതാസ് ബീഗത്തെ അംഗത്വം നല്‌കി പാർട്ടിയിലേക്ക് സ്വീകരിച്ചു.ആലപ്പുഴ ഡി.സി.സി പ്രസിഡന്റിന്റെയും നിരവധി നേതാക്കളുടെയും സാന്നിധ്യത്തിലാണ് മുംതാസ് ബീഗം കോൺഗ്രസ്സ് അംഗത്വം സ്വീകരിച്ചത്.
Post a Comment