കടമെടുപ്പ് പരിധിയിൽ കേന്ദ്രവും കേരളവും തമ്മിൽ നടന്ന സർക്കാരിന്റെ ചർച്ച പരാജയപ്പെട്ടു. കേരളത്തിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. കടമെടുപ്പ് പരിധി ഉയർത്തണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസർക്കാർ അവഗണിച്ചു. സംസ്ഥാനത്തിന്റെ ആവശ്യങ്ങളോട് യോജിക്കാൻ കേന്ദ്രം തയാറായില്ലെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.
13,890 കോടി മാത്രമേ അനുവദിക്കൂ എന്ന് കേന്ദ്രം വ്യക്തമാക്കി. ഇത് ഉടൻ നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും കേന്ദ്രം അറിയിച്ചു. 19,370 കോടി രൂപ അധികമായി ആവശ്യപ്പെട്ടതിൽ തീരുമാനമായില്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ചർച്ചയിലെ കേന്ദ്രസർക്കാരിന്റെ നിലപാട് സുപ്രിംകോടതിയെ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം സുപ്രീംകോടതിയുടെ നിർദ്ദേശ പ്രകാരമാണ് കേരളത്തിന് 13,608 കോടി കടമെടുക്കാനുള്ള അനുമതി കേന്ദ്രം നൽകിയത്. അധികമായി 21,000 കോടി കൂടി കടമെടുക്കാൻ അനുമതി നൽകണം എന്ന ആവശ്യത്തിൽ കേന്ദ്രവും കേരളവും ആയി ചർച്ച നടത്താൻ സുപ്രീംകോടതി ആയിരുന്നു നിർദേശിച്ചത്. ഈ ചർച്ചയാണിപ്പോൾ പരാജയപ്പെട്ടിരിക്കുന്നത്.
Post a Comment