Join News @ Iritty Whats App Group

കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ തകര്‍ക്കാന്‍ നോക്കുന്നു; സാമ്പത്തിക ഉപരോധത്തിനെതിരെ സംസ്ഥാനം നടത്തിയത് അഭിമാന പേരാട്ടമെന്ന് വൃന്ദ കാരാട്ട്


കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധത്തിനെതിരെ ജനാധിപത്യ പ്രക്ഷോഭം നടത്തിയും ഭരണഘടനയെയും നീതിന്യായ വ്യവസ്ഥയെയും കൂട്ടുപിടിച്ചും കേരളം നടത്തിയത് അഭിമാനപോരാട്ടമെന്ന് വൃന്ദ കാരാട്ട്. കേരളത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കേന്ദ്ര ബിജെപി സര്‍ക്കാരിന് പിന്തുണ നല്‍കുകയാണ് യുഡിഎഫും അവരുടെ എംപിമാരും.

ഗുജറാത്ത് കലാപത്തില്‍ ബില്‍ക്കീസ് ബാനുവിനെ ക്രൂരമായി പീഡിപ്പിച്ച പ്രതികള്‍ക്ക് ഭരണാധികാരികള്‍ സഹായം ചെയ്തു കൊടുക്കുന്ന രാജ്യത്ത് എങ്ങനെയാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ച നാരീശക്തി നടപ്പാക്കുന്നത്. ബില്‍ക്കീസ് ബാനു കേസില്‍ പ്രതികളെ വെറുതെവിട്ടതും രാജ്യത്തിന്റെ അഭിമാനമായ ഗുസ്തിതാരങ്ങള്‍ നീതിക്കായി തെരുവില്‍ പൊട്ടിക്കരഞ്ഞതും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ‘നാരീശക്തി’ മോഡലാണ്.

ഈ വിഷയങ്ങളിലൊക്കെ മോദി മൗനംപാലിച്ചെങ്കിലും ബിജെപിയിലെ ഒരു വനിതാനേതാവു പോലും പ്രതികരിച്ചില്ല. രാജ്യത്ത് എവിടെയൊക്കെ സ്ത്രീകള്‍ക്കെതിരെ അക്രമം ഉണ്ടായപ്പോളും അവിടെയെല്ലാം മഹിളാ അസോസിയേഷന്‍ പ്രതിരോധം തീര്‍ത്തിട്ടുണ്ടെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group