Join News @ Iritty Whats App Group

കണ്ണൂര്‍ ഗവ. എൻജിനീയറിങ് കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് വിതരണം ചെയ്യാനെത്തിയ രണ്ടുപേര്‍ പിടിയിൽ



കണ്ണൂർ : ഗവ. എൻജിനീയറിങ് കോളേജ് ഹോസ്റ്റലില്‍ കഞ്ചാവ് വിതരണം ചെയ്യാനെത്തിയ രണ്ടുപേരെ വിദ്യാർഥികള്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.
തളി കാരി ഹൗസില്‍ എം. പ്രവീണ്‍(23) കോള്‍മൊട്ട ചേനമ്ബേത്ത് അശ്വന്ത്(21) എന്നിവരാണ് പിടിയിലായത്. ഇവരില്‍നിന്ന് ശരീരത്തില്‍ ഒളിപ്പിച്ചനിലയില്‍ 5.2 ഗ്രാം കഞ്ചാവും കണ്ടെടുത്തു. 

ചൊവ്വാഴ്ച രാത്രി ഒമ്ബതരയോടെയായിരുന്നു സംഭവം. പറശ്ശിനിക്കടവ് പാമ്ബുവളർത്തല്‍ കേന്ദ്രത്തിന് സമീപത്തെ എൻജിനീയറിങ് കോളേജ് മെൻസ് ഹോസ്റ്റല്‍ വളപ്പില്‍ പ്രവേശിച്ച പ്രതികളെ വിദ്യാർഥികള്‍ തന്നെയാണ് വളഞ്ഞിട്ട് പിടികൂടിയത്. തുടർന്ന് പോലീസ് സ്ഥലത്തെത്തുകയും ഇവരില്‍നിന്ന് കഞ്ചാവ് പിടിച്ചെടുക്കുകയുമായിരുന്നു. 

തളിപ്പറമ്ബ് സി.ഐ ബെന്നി ലാല്‍, എസ്.ഐ.മാരായ പി.റഫീഖ്, ജെയ്മോൻ, സി.പി.ഒ അരുണ്‍, ഡ്രൈവർ ഷോബിത്ത്, റൂറല്‍ എസ്.പി യുടെ കീഴിലെ ലഹരിവിരുദ്ധ സ്ക്വാഡ് (ഡാൻസാഫ്) അംഗങ്ങള്‍ എന്നിവരടങ്ങുന്ന പോലീസ് സംഘമാണ് സ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തത്. ഏറെനാളായി വിദ്യാർഥികള്‍ക്ക് കഞ്ചാവ് കൈമാറുന്ന സംഘമാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു.

Post a Comment

Previous Post Next Post
Join Our Whats App Group