Join News @ Iritty Whats App Group

പരീക്ഷണ കൃഷി വിജയമായി;ആറളം ഫാമില്‍ നിന്നുള്ള തണ്ണിമത്തൻ വിപണിയിലേക്ക്


രിട്ടി: ആറളം ഫാമില്‍ നിന്നുള്ള തണ്ണിമത്തൻ വിപണിയിലേക്ക്. നൂറുമേനി വിളവ് ലഭിച്ചതോടെ പരീക്ഷണ കൃഷി വിജയമായി.
വിളവെടുപ്പ് ഉത്സവം കൃഷിവകുപ്പ് സ്‌പെഷല്‍ സെക്രട്ടറി എൻ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ആറളം ഫാമില്‍ നടപ്പിലാക്കുന്ന പങ്കാളിത്ത കൃഷി പദ്ധതി പ്രകാരം കോട്ടപ്പുറം ട്രേഡേഴ്‌സുമായി സഹകരിച്ച്‌ 100 ഏക്കറിലാണ് തണ്ണിമത്തൻ കൃഷി നടത്തുന്നത്. 

ഇതില്‍ ആദ്യഘട്ടം മൂപ്പെത്തിയ 15 ഏക്കർ തോട്ടത്തിലെ വിളവെടുപ്പാണ് ബ്ലോക്ക് മൂന്നില്‍ നടന്നത് 40 ടണ്‍ തണ്ണിമത്തൻ ആദ്യദിവസം ലഭിച്ചു. അടുത്ത വിളവെടുപ്പില്‍ 40 ടണ്ണും പിന്നീടുള്ള വിളവെടുപ്പില്‍ 100 ടണ്ണുമാണ് ഉത്പാദനം പ്രതീക്ഷിക്കുന്നത്. മൂന്ന് മാസം മുമ്ബാണ് കൃഷി ആരംഭിച്ചത്. മേയില്‍ അവസാനിക്കുന്ന ആദ്യ സീസണില്‍ 100 ഏക്കർ സ്ഥലത്തില്‍ നിന്നായി 1500 ടണ്‍ ഉത്പാദനമാണ് ആകെ പ്രതീക്ഷിക്കുന്നത്. 

ഒന്നരക്കോടി രൂപയാണ് ഇതില്‍ നിന്ന് സമാഹരിക്കുന്നത്. മൊത്തം ഉത്പാദനത്തിന്‍റെ 20 ശതമാനം ഫാമിന് എന്ന വ്യവസ്ഥയിലാണ് സ്ഥലം ലഭ്യമാക്കിയത്. ഫാമിന്‍റെ തെങ്ങിൻ തോട്ടത്തില്‍ ഇടവിളയായി നടത്തിയ കൃഷിയില്‍ നിന്നുള്ള വരുമാനമാണ് ഇതെന്നും ഇത്തരം ആയിരക്കണക്കിന് ഏക്കറില്‍ സ്ഥലത്ത് ഇടവേള കൃഷിക്കുള്ള സാഹചര്യം ഫാമിനുണ്ട്.

കൃഷി മേഖലയില്‍ അറിവുള്ളവരുമായി ചേർന്ന് കൃഷിയിറക്കിയാല്‍ സർക്കാരിലേക്ക് ലാഭവിഹിതം നല്‍കുന്ന പ്രസ്ഥാനമായി മാറുമെന്ന് എം. പ്രശാന്ത് ചൂണ്ടിക്കാട്ടി. തൊഴിലാളികള്‍ക്ക് ശമ്ബളം നല്‍കുക എന്നുള്ളതിലുപരി ഇൻസെന്‍റീവ് നല്‍കുവാനും സാധിക്കും. അടുത്ത സാമ്ബത്തിക വർഷം ഫാം ലാഭത്തില്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. ചടങ്ങില്‍ ആറളം ഫാം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഡോ. കെ.പി. നിധീഷ്കുമാർ അധ്യക്ഷത വഹിച്ചു. കോട്ടപ്പുറം ട്രേഡേഴ്‌സ് പാർട്ണർമാരായ ജംഷാദ് അലി, അശ്വിൻ, അക്കൗണ്ട് ഓഫീസർ പ്രേമരാജൻ, സെക്യൂരിറ്റി ഓഫീസർ ആർ. ശ്രീകുമാർ, സൂപ്രണ്ട് ജോസഫ് ജോർജ് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Join Our Whats App Group