Join News @ Iritty Whats App Group

ആ വരകൾ നിങ്ങളുടെ തലവര മാറ്റും, മുന്നറിയിപ്പുമായി എംവിഡി!


റോഡിലെ വരകൾ ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ "തലവര" തന്നെ മാറിയേക്കാം എന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. റോഡിന് നടുവിൽ കാണുന്ന ഇടമുറിയാത്ത വെള്ളവര മുറിച്ചു കടക്കരുത് എന്നതാണ് നിയമം എന്നും എംവിഡി ഓർമ്മിപ്പിക്കുന്നു.

റോഡിൽ ചില സ്ഥലങ്ങളിൽ കാണുന്ന ഇരട്ട വരകൾ ശ്രദ്ധിക്കണമെന്നും എംവിഡി പറയുന്നു. നമ്മുടെ വശത്ത് ഇടമുറിയാത്തവരയും തൊട്ടരികിലായി ഇടവിട്ടുളള വെളുത്ത വരയും ഉണ്ടെങ്കിൽ നമുക്ക് വര മുറിച്ച് മറികടക്കാൻ അനുവാദമില്ല. എതിരെ വരുന്ന വാഹനങ്ങൾക്ക് സുരക്ഷിതമാണെങ്കിൽ മാത്രം ശ്രദ്ധാപൂർവം വര മുറിച്ച് മറികടക്കാം എന്നാണർത്ഥം.
അതുപോലെ നേരെ തിരിച്ച് നമ്മുടെ വശത്ത് ഇടവിട്ടുള്ള വരയും തൊട്ടരികിൽ തുടർച്ചയായ വരയുമാണെങ്കിൽ വളരെ ശ്രദ്ധാപൂർവ്വം അത്യാവശ്യമെങ്കിൽ നമുക്ക് വര മറികടക്കാം എന്നാണ് അർത്ഥമാക്കുന്നത്. രണ്ടു വരയും തുടർച്ചയായവയാണെങ്കിൽ ഇരുവശത്തു നിന്നുള്ള വാഹനങ്ങൾക്കും മുറിച്ച് കടക്കാൻ അവകാശമില്ല.

ഫേസ് ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം
വര ശ്രദ്ധിച്ചില്ലെങ്കിൽ നിങ്ങളുടെ "തലവര" തന്നെ മാറിയേക്കാം.
റോഡിന് നടുവിൽ കാണുന്ന ഇടമുറിയാത്ത വെള്ളവര മുറിച്ചു കടക്കരുത് എന്നതാണ് നിയമം.
എന്നാൽ ചില സ്ഥലങ്ങളിൽ ഇരട്ട വരകൾ കാണാറില്ലെ?
 നമ്മുടെ വശത്ത് ഇടമുറിയാത്തവരയും തൊട്ടരികിലായി ഇടവിട്ടുളള വെളുത്ത വരയും ഉണ്ടെങ്കിൽ നമുക്ക് വര മുറിച്ച് മറികടക്കാൻ അനുവാദമില്ല. എതിരെ വരുന്ന വാഹനങ്ങൾക്ക് സുരക്ഷിതമാണെങ്കിൽ മാത്രം ശ്രദ്ധാപൂർവം വര മുറിച്ച് മറികടക്കാം എന്നാണർത്ഥം.
അതുപോലെ നേരെ തിരിച്ച് നമ്മുടെ വശത്ത് ഇടവിട്ടുള്ള വരയും തൊട്ടരികിൽ തുടർച്ചയായ വരയുമാണെങ്കിൽ വളരെ ശ്രദ്ധാപൂർവ്വം അത്യാവശ്യമെങ്കിൽ നമുക്ക് വര മറികടക്കാം എന്നാണ് അർത്ഥമാക്കുന്നത്.
രണ്ടു വരയും തുടർച്ചയായവയാണെങ്കിൽ ഇരുവശത്തു നിന്നുള്ള വാഹനങ്ങൾക്കും മുറിച്ച് കടക്കാൻ അവകാശമില്ല.

Post a Comment

Previous Post Next Post
Join Our Whats App Group