പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി തമിഴ് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. പൗരത്വ ഭേദഗതി നിയമം സാമൂഹിക ഐക്യം തകര്‍ക്കുമെന്ന് വിജയ് വിമര്‍ശിച്ചു. മതമൈത്രി നിലനിൽക്കുന്നിടത്ത് ഭിന്നിപ്പിനുള്ള ശ്രമമാണ് സിഎഎ നടപ്പാക്കുന്നതിലൂടെയുണ്ടാകുന്നതെന്ന് അദ്ദേഹം പ്രതികരിച്ചു.
തമിഴ്നാട്ടില്‍ ഈ നിയമം നടപ്പിലാക്കുന്നില്ലന്ന് ഭരണകര്‍ത്താക്കള്‍ ഉറപ്പാക്കണമെന്നും, രാജ്യത്തെ ജനങ്ങളുടെ ഐക്യത്തെ തകര്‍ക്കുന്ന സിഎഎ പോലുള്ള ഒരു നിയമങ്ങളും നടപ്പാക്കപ്പെടരുതെന്നും വിജയ് ആവശ്യപ്പെട്ടു.
പാർട്ടി രൂപീകരിച്ച ശേഷമുളള ആദ്യ രാഷ്ട്രീയ പ്രതികരണമാണ് സിഎഎ വിഷയത്തിൽ വിജയ് നടത്തുന്നത്. മൈക്രോബ്ലോഗിംഗ് സൈറ്റായ എക്സിൽ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് സിഎഎ നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ലെന്ന നിലപാട് വിജയ് വ്യക്തമാക്കിയത്.
തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിലും പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷപ്രതികരണവുമായി രംഗത്തെത്തി. ലോക്സഭ തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കേന്ദ്രസർക്കാർ നടത്തിയ നീക്കത്തിനെതിരേ പ്രതിപക്ഷ പാർട്ടികളെല്ലാം പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.
Post a Comment