യുപിയില്‍ ഹോളി ആഘോഷത്തിനിടെ യുപിയില്‍ മുസ്ലിം കുടുംബത്തിനെ തടഞ്ഞു നിർത്തി ദേഹത്ത് നിറങ്ങളൊഴിച്ചു. ബൈക്കില്‍ യാത്ര ചെയ്യുന്നതിനിടയിലായിരുന്നു മൂന്ന് പേരടങ്ങുന്ന മുസ്ലിം കുടുംബത്തിന് നേരെ ആക്രമണം ഉണ്ടായത്.
ജയ് ശ്രീറാം ഹര ഹര മഹാദേവ് എന്ന് വിളിച്ചുകൊണ്ടാണ് പ്രായപൂർത്തിയാകാത്ത കുട്ടികള്‍ അടങ്ങുന്ന സംഘം മുസ്ലിം കുടുംബത്തിന് നേരെ ചായം കലക്കിയ വെള്ളം ഒഴിച്ചത്.
മാർച്ച് 20 ന് ധാംപൂരിലാണ് സംഭവം നടന്നത്. ഇതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ചർച്ചയായിട്ടുണ്ട്. സംഭവത്തില്‍ ഒരാള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അക്രമത്തില്‍ ഉള്‍പ്പെട്ട മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരാണ് എന്നാണ് പൊലീസ് പറയുന്നത്. അക്രമത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിനു പിറകെയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തത്.
അതേസമയം, ഇതാണോ നിങ്ങള്‍ പറഞ്ഞ മോദി ഗ്യാരന്റി എന്നാണ് സമൂഹ മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ ചോദിക്കുന്നത്. രാജ്യത്തെ മൈനോറിറ്റി വിഭാഗത്തെ സംരക്ഷിക്കാതെ അവരെ സദാ വേട്ടയാടുന്നതാണോ ബിജെപി നല്‍കുന്ന വാഗ്ദാനം എന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.
Post a Comment