ചേര്‍ത്തല: കേരള ബാങ്കിലെ പണയസ്വര്‍ണം മോഷണം പോയ സംഭവത്തില്‍ ബാങ്കിന്റെ മുന്‍ ഏരിയാ മാനേജര്‍ അറസ്‌റ്റില്‍. ചേര്‍ത്തല നഗരസഭ രണ്ടാം വാര്‍ഡില്‍ തോട്ടുങ്കര മീരാ മാത്യു (44) വാണ് അറസ്‌റ്റിലായത്. ഒമ്പതു മാസമായി അറസ്‌റ്റിനെ അതിജീവിച്ചു കഴിഞ്ഞ ഇവരെ പട്ടണക്കാട് പോലീസ് ഇന്നലെ രാവിലെയാണ് വീട്ടില്‍നിന്ന് പിടികൂടിയത്. കേരള ബാങ്കിന്റെ ചേര്‍ത്തല, ചേര്‍ത്തല സായാഹ്നഹ്‌ന ശാഖ, പട്ടണക്കാട്, അര്‍ത്തുങ്കല്‍ എന്നീ ബ്രാഞ്ചുകളില്‍നിന്ന് 335.08 ഗ്രാം പണയസ്വര്‍ണം മോഷണം പോയെന്ന പരാതിയിലാണ് അറസ്‌റ്റ്.
ശാഖകളിലെ മാനേജര്‍മാര്‍ നല്‍കിയ പരാതിയിലാണ് മീരാ മാത്യുവിനെ പ്രതിയാക്കി പോലീസ് കേസെടുത്തത്. ചേര്‍ത്തല സ്‌റ്റേഷനില്‍ രണ്ടും പട്ടണക്കാട്, അര്‍ത്തുങ്കല്‍ സ്‌റ്റേഷനുകളില്‍ ഒരോന്നും വീതമാണ് കേെസടുത്തിരുന്നത്.
മോഷണവിവരം പുറത്തുവന്നതിനെത്തുടര്‍ന്ന് 2023 ജൂണ്‍ ഏഴിന് മീരാ മാത്യുവിനെ കേരള ബാങ്ക് സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്‌തിരുന്നു. തുടര്‍ന്നാണ് ശാഖകളില്‍നിന്ന് പോലീസില്‍ പരാതി നല്‍കിയത്. 12 ന് പോലീസ് മൊഴിയെടുത്ത് കേസ് രജിസ്‌റ്റര്‍ ചെയ്‌തു. ചേര്‍ത്തല നടക്കാവ് ശാഖയില്‍നിന്നാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം (171.3 ഗ്രാം) നഷ്‌ടപ്പെട്ടത്, ചേര്‍ത്തല പ്രധാന ശാഖയില്‍നിന്ന് 55.48 ഗ്രാമും പട്ടണക്കാട് ശാഖയില്‍നിന്ന് 102.3 ഗ്രാമും അര്‍ത്തുങ്കല്‍നിന്ന് ആറു ഗ്രാമും സ്വര്‍ണമാണു മോഷ്‌ടിക്കപ്പെട്ടത്. ബാങ്കുകളിലെ പണയസ്വര്‍ണ പരിശോധനയ്‌ക്കായി ചുമതലപ്പെടുത്തിയ ഏരിയാ മാനേജരായിരുന്നു മീര മാത്യു. പരിശോധനയ്‌ക്കിടെ തട്ടിപ്പ് നടത്തിയെന്നാണു കേസ്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തു.
Post a Comment