Join News @ Iritty Whats App Group

പ്ല​സ്ടു ക​ഴി​ഞ്ഞ​വ​ർ​ക്ക് ജ​ർ​മ​നി​യി​ൽ സൗ​ജ​ന്യ ന​ഴ്സിം​ഗ് പ​ഠ​ന​വും തൊ​ഴി​ല​വ​സ​ര​വും


ക​ണ്ണൂ​ർ: പ്ല​സ്ടു​വി​നു​ശേ​ഷം ജ​ർ​മ​നി​യി​ൽ സൗ​ജ​ന്യ ന​ഴ്സിം​ഗ് പ​ഠ​ന​ത്തി​നും തു​ട​ർ​ന്ന് ജോ​ലി​ക്കും അ​വ​സ​ര​മൊ​രു​ക്കു​ന്ന നോ​ർ​ക്ക റൂ​ട്ട്സ് ട്രി​പ്പി​ൾ വി​ൻ ട്രെ​യി​നി പ്രോ​ഗ്രാ​മി​ന്‍റെ ആ​ദ്യ ബാ​ച്ചി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.

ജ​ർ​മ​ൻ ഭാ​ഷാ പ​രി​ശീ​ല​നം (ബി2 ​ലെ​വ​ൽ വ​രെ), നി​യ​മ​ന പ്ര​ക്രി​യ​യി​ലു​ട​നീ​ള​മു​ള്ള പി​ന്തു​ണ, ജ​ർ​മ​നി​യു​ടെ ആ​രോ​ഗ്യ പ​രി​പാ​ല​ന മേ​ഖ​ല​യി​ൽ തൊ​ഴി​ൽ സാ​ധ്യ​ത, ജ​ർ​മ​നി​യി​ലെ​ത്തി​യ​ശേ​ഷം പ​ഠ​ന​സ​മ​യ​ത്ത് പ്ര​തി​മാ​സ സ്റ്റൈ​പ്പെ​ൻ​ഡ് എ​ന്നി​വ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​താ​ണു പ​ദ്ധ​തി.

ജ​ർ​മ​നി​യി​ൽ ര​ജി​സ്‌​റ്റേ​ര്‍ ഡ്‌ ​ന​ഴ്സാ​യി പ്രാ​ക്‌​ടീ​സ് ചെ​യ്യു​ന്ന​തി​നു​ള്ള വൊ​ക്കേ​ഷ​ണ​ൽ ന​ഴ്സിം​ഗ് ട്രെ​യി​നിം​ഗാ​ണു പ​ദ്ധ​തി വ​ഴി ല​ഭി​ക്കു​ന്ന​ത്. ബ​യോ​ള​ജി ഉ​ൾ​പ്പെ​ടു​ന്ന സ​യ​ൻ​സ് സ്ട്രീ​മി​ൽ പ്ല​സ്ടു​വി​നു കു​റ​ഞ്ഞ​ത് 60 ശ​ത​മാ​നം മാ​ർ​ക്കു​ണ്ടാ​ക​ണം.

താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് triplewin.norka@kerala. gov.in എ​ന്ന ഇ-​മെ​യി​ൽ ഐ​ഡി​യി​ലേ​ക്ക് ഇം​ഗ്ലീ​ഷി​ൽ ത​യാ​റാ​ക്കി​യ വി​ശ​ദ​മാ​യ സി.​വി, മോ​ട്ടി​വേ​ഷ​ൻ ലെ​റ്റ​ർ, ജ​ർ​മ​ൻ ഭാ​ഷാ​യോ​ഗ്യ​ത, മു​ൻ​പ​രി​ച​യം, വി​ദ്യാ​ഭ്യാ​സ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ, മ​റ്റ് അ​വ​ശ്യ​രേ​ഖ​ക​ളു​ടെ പ​ക​ർ​പ്പു​ക​ൾ എ​ന്നി​വ സ​ഹി​തം ഈ ​മാ​സം 21ന​കം അ​പേ​ക്ഷ ന​ൽ​കാ​വു​ന്ന​താ​ണെ​ന്നു നോ​ർ​ക്ക റൂ​ട്ട്സ് ചീ​ഫ് എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ഫീ​സ​ർ (ഇ​ൻ​ചാ​ർ​ജ്) അ​ജി​ത്ത് കോ​ള​ശേ​രി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.norkaroots.org, www.nifl.norkaroots.org. അ​ല്ലെ​ങ്കി​ൽ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​ർ​ക്ക ഗ്ലോ​ബ​ൽ കോ​ൺ​ടാ​ക്‌​ട് സെ​ന്‍റ​റി​ന്‍റെ ടോ​ൾ​ഫ്രീ ന​ന്പ​റു​ക​ളാ​യ 1800 425 3939 (ഇ​ന്ത്യ) +91-8802 012 345 (വി​ദേ​ശം) ബ​ന്ധ​പ്പെ​ടാം.

Post a Comment

Previous Post Next Post
Join Our Whats App Group