Join News @ Iritty Whats App Group

പെരളശേരി ക്ഷേത്രം പരിസരത്തു നിന്നും കൈനോട്ടക്കാരിയെ മര്‍ദ്ദിച്ചു




ണ്ണൂര്‍ : പെരളശേരി ക്ഷേത്രം പരിസരത്തു നിന്നും കൈനോട്ടക്കാരിയെ മര്‍ദ്ദിച്ചുവെന്ന പരാതിയില്‍ ചക്കരക്കല്‍ പൊലിസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.
കായലോട് പവര്‍ലൂം റോഡില്‍ താമസിക്കുന്ന ഗിരിജയ്ക്കാണ് കഴിഞ്ഞ ശനിയാഴ്ച്ച രാവിലെ പത്തരയോടെ മര്‍ദ്ദനമേറ്റത്. കൈനോട്ടക്കാരനായി ജോലി ചെയ്യുന്ന മങ്കര കിട്ടനെന്നയാള്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തത്. 

തൊഴില്‍ പരമായ അസൂയ കാരണം ആള്‍ക്കാര്‍ നോക്കി നില്‍ക്കവെ കിട്ടന്‍ തന്നെ മര്‍ദ്ദിച്ചുവെന്നും വസ്ത്രങ്ങള്‍ കീറി നശിപ്പിച്ചുവെന്നുമാണ് ഗിരിജയുടെ പരാതി. ഇതേ തുടര്‍ന്നാണ് ചക്കരക്കല്‍ പൊലിസ് കേസെടുത്തത്.

Post a Comment

Previous Post Next Post
Join Our Whats App Group