വർക്കല: ഫ്രഞ്ച് വിനോദ സഞ്ചാരിയായ വയോധികയോട് അതിക്രമം കാണിച്ച യുവാവ് അറസ്റ്റില്‍. കണ്ണൂർ തലശ്ശേരി ചെങ്ങോംറോഡ് കിഴക്കേപ്പുറം വീട്ടില്‍ കണ്ണൻ എന്ന ജിഷ്ണു (22) ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച അർധരാത്രിയോടെയാണ് സംഭവം. പാപനാശം ഹെലിപാഡിന് സമീപത്തെ പ്രകൃതി ചികിത്സാ കേന്ദ്രത്തിനടുത്തുള്ള റോഡിലൂടെ നടന്നു പോയ വയോധികയെയാണ് ജിഷ്ണു കടന്നു പിടിച്ചത്. ഇവർ ബഹളം വച്ചതോടെ ഓടി രക്ഷപ്പെട്ട ജിഷ്ണു പിന്നീട് ഒളിവില്‍ പോകുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഇയാള്‍ പൊലീസിന്റെ വലയില്‍ കുരുങ്ങിയത്.
ഫ്രഞ്ച് വിനോദസഞ്ചാരിക്ക് നേരെ പീഡനശ്രമം: കണ്ണൂര്‍ സ്വദേശി അറസ്റ്റില്‍
News@Iritty
0
Post a Comment