കോഴിക്കോട്: പേരാമ്പ്ര നൊച്ചാടിനടുത്ത് സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. ആളെ തിരിച്ചറിഞ്ഞിട്ടില്ല. പുള്ളിയോട്ട് മുക്ക് റോഡ് അല്ലിയോറത്തോട്ടിലാണ് കമിഴ്‌ന്ന് കിടക്കുന്ന നിലയിൽ മൃതദേഹം കണ്ടെത്തിയത്. അര്‍ദ്ധനഗ്നയായ നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. വിവരമറിഞ്ഞ് പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തിയെങ്കിലും മൃതദേഹം പുറത്തെടുത്തില്ല. ആര്‍ഡിഒ എത്തിയ ശേഷമേ മൃതദേഹം പുറത്തെടുക്കും. കഴിഞ്ഞ ദിവസം പ്രദേശത്ത് നിന്ന് ഒരു സ്ത്രീയെ കാണാതായെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇവര്‍ തന്നെയാണോ മരിച്ച സ്ത്രീയെന്ന് വ്യക്തമായിട്ടില്ല. ആര്‍ഡിഒയുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയക്കുമെന്ന് പൊലീസ് അറിയിച്ചു.
അര്‍ധനഗ്നയായ നിലയിൽ സ്ത്രീയുടെ മൃതദേഹം തോട്ടിൽ; സംഭവം പേരാമ്പ്രയിൽ, അന്വേഷണം തുടങ്ങി
News@Iritty
0
Post a Comment