മോഷ്ടാവ് അറസ്റ്റിൽ
ഇരിട്ടി: കീഴ്പ്പള്ളി പുതിയങ്ങാടി ജുമാ മസ്ജിദിൽ കവർച്ച നടത്തിയ മോഷ്ടാവിനെ ആറളം പോലീസ് അറസ്റ്റ് ചെയ്തു. നീലേശ്വരം സ്വദേശി നാസിയ മൻസിൽ ഫസൽ (40) നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം ജുമാമസ്ജിദിന്റെ വിശുദ്ധ സ്ഥലമായ മഖാമിനുള്ളിൽ കയറി നേർച്ചപ്പെട്ടി പൊട്ടിച്ച് ഇരുപതിനായിരത്തോളം രൂപ കവർച്ച ചെയ്ത കേസിലാണ് പ്രതിയെ പിടികൂടിയത്. തലശ്ശേരി ചിറക്കുനിയിൽ വാടകയ്ക്ക് താമസിക്കുന്ന ഫസലിനെ ആറളം സി ഐ മനോജ്, എ എസ് ഐ തോമസ്, സി പി ഒ മാരായ ജയദേവൻ, റിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. ഇരുചക്ര വാഹനത്തിൽ എത്തിയാണ് പ്രതി കവർച്ച നടത്തിയത്.
Post a Comment