Join News @ Iritty Whats App Group

ഹരിതകര്‍മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ ആക്രി കടക്കാര്‍ക്ക് മറിച്ച്‌ വില്ക്കുന്നതായി ആക്ഷേപം


കേളകം: പഞ്ചായത്തിലെ വിവിധ വീടുകളില്‍ നിന്നും ഹരിതകർമ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് സാധനങ്ങള്‍ ആക്രി കടക്കാർക്ക് മറിച്ചു വില്ക്കുന്നതായി ആക്ഷേപം.
കേളകം ബസ്റ്റാൻഡിന് സമീപത്തെ കംഫർട്ട് സ്റ്റേഷന് സമീപം കൂട്ടിയിട്ടിരിക്കുന്ന ശേഖരത്തില്‍ നിന്നാണ് പ്ലാസ്റ്റിക് സാധനങ്ങള്‍ തിരിച്ച്‌ ആക്രി കടക്കാർക്ക് മറിച്ചു വില്‍ക്കുന്നതായി ആക്ഷേപം ഉയരുന്നത്. ആക്ഷേപം ഉയരുന്നത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇത്തരം പ്രവർത്തനം നടത്തുന്നതായി പ്രദേശവാസികള്‍ പറയുന്നു. 

കേളകം പഞ്ചായത്തിലെ വിവിധ വാർഡുകളിലെ വീടുകളില്‍ നിന്നും വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന അജൈവമാലിന്യങ്ങള്‍ ഭൂരിഭാഗവും കേളകം ബസ്റ്റാൻഡിന് പിൻവശത്തെ കംഫർട്ട് സെക്ഷൻ സമീപമാണ് ശേഖരിച്ചു വച്ചിരിക്കുന്നത്. 

ഇവിടെ നിന്നാണ് പ്ലാസ്റ്റിക് വേർതിരിച്ച്‌ ആക്രിക്കടക്കാർക്ക് കൈമാറുന്നത്. ഹരിതകർമ സേന ശേഖരിക്കുന്ന ഇത്തരം വസ്തുക്കള്‍ ഹരിത മിഷന് കൈമാറുകയാണ് ചെയ്യേണ്ടത് എന്നിരിക്കെയാണ് ഈ മറിച്ച്‌ വില്പന.

Post a Comment

Previous Post Next Post
Join Our Whats App Group