വയനാട്ടില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ ബിജെപിയുടെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥി. ബി.ജെപിയുടെ സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രനാണ് രാഹുലിന്റെ എതിരാളി. മത്സരിക്കാനില്ലെന്നു നിലപാടെടുത്തിരുന്ന സംസ്ഥാന പ്രസിഡന്റിനെത്തന്നെ സ്ഥാനാർഥിയാക്കി മത്സരം കടുപ്പിക്കാനാണ് ബിജെപിയുടെ നീക്കം. സിപിഐയുടെ ദേശീയ നേതാവ് ആനി രാജയാണ് ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. ഇതോടെ വയനാട്ടിലെ മത്സരം ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.
എറണാകുളത്ത് കെ. രാധാകൃഷ്ണനാകും ബിജെപിയുടെ സ്ഥാനാര്‍ത്ഥി. കൊല്ലത്ത് ജി.കൃഷ്ണകുമാറും ആലത്തൂരിൽ ടി.എൻ.സരസുവുമാണ് എൻഡിഎ സ്ഥാനാർഥികൾ. ഇതോടെ കേരളത്തിലെ 20 മണ്ഡലങ്ങളിലും എൻഡിഎക്കു സ്ഥാനാർഥികളായി.
Post a Comment