കണ്ണൂർ: കാഴ്ച പരിമിതർക്ക് ലോക്‌സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിന് ബ്രയിൽ ലിപി അടയാളപ്പെടുത്തിയിട്ടുള്ള ഇവിഎം, വിവി പാറ്റ് വോട്ടിങ് മെഷീൻ പരിചയപ്പെടുത്തും.
ജില്ല സ്വീപ് ടീം നേതൃത്വത്തിൽ കേരള ഫെഡറേഷൻ ഓഫ് ബ്ലൈൻഡ്, ജില്ലാ സാമൂഹ്യനീതി ഓഫീസ് എന്നിവയുടെ സഹകരണത്തോടെയാണ് ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിക്കുന്നത്.
26-ന് മാങ്ങാട്ടുപറമ്പ് കുഴിച്ചാൽ കെ എഫ് ബി ഓഫീസ്, 27-ന് തോട്ടട സമാജ്‌വാദി കോളനിക്ക് സമീപമുള്ള കെ എഫ് ബി ഓഫീസ് എന്നിവിടങ്ങളിൽ രാവിലെ 11 മുതൽ വൈകിട്ട് 4 വരെയാണ് പരിപാടി. ഫോൺ: 9447781135, 7012691250, 9745602057
Post a Comment