Join News @ Iritty Whats App Group

പ്രതിമാസ ധനസഹായം; അപേക്ഷ ക്ഷണിച്ചു

മലബാര്‍ ദേവസ്വം ബോര്‍ഡ് തലശ്ശേരി ഡിവിഷന്‍ ക്ഷേത്ര ആചാര സ്ഥാനികര്‍, കോലധാരികള്‍ എന്നിവര്‍ക്കുള്ള ധനസഹായ പദ്ധതിയില്‍ അപേക്ഷ ക്ഷണിച്ചു. കാവുകളിലെയും ക്ഷേത്രങ്ങളിലെയും ആചാര സ്ഥാനം വഹിക്കുന്ന ആചാര സ്ഥാനികര്‍, അന്തിത്തിരിയന്‍, അച്ഛന്‍ (ക്ഷേത്ര ശ്രീകോവിലിനകത്തെ കര്‍മ്മം ചെയ്യുന്ന വിഭാഗം മാത്രം) കോമരം, വെളിച്ചപ്പാട്, കര്‍മ്മി, തെയ്യം/തിറ കെട്ടിയാടുന്ന കോലധാരികള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. കോലധാരികള്‍ക്ക് 50 വയസ് പൂര്‍ത്തിയാകണം. അപേക്ഷിക്കുന്ന സ്ഥാനികര്‍ ക്ഷേത്രം തന്ത്രി/ ആചാരപ്പേര് വിളിക്കുന്നവര്‍ എന്നിവരില്‍ ആരെങ്കിലും ഒരാളുടെ സാക്ഷ്യപത്രം, വില്ലേജ് ഓഫീസറില്‍ നിന്നുള്ള വരുമാന സര്‍ട്ടിഫിക്കറ്റ്, മറ്റ് ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നില്ലെന്ന് പഞ്ചായത്ത് സെക്രട്ടറിയുടെ സാക്ഷ്യപത്രം എന്നിവ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. കോലധാരികള്‍ ബന്ധപ്പെട്ട പഞ്ചായത്ത് പ്രസിഡണ്ടിന്റെ സാക്ഷ്യപത്രം ഹാജരാക്കണം. ധനസഹായത്തിന് അര്‍ഹമായ സ്ഥാനികരും കോലധാരികളും നിശ്ചിത മാതൃകയിലുള്ള മൂന്ന് പകര്‍പ്പുകള്‍ മാര്‍ച്ച് 13നകം ബോര്‍ഡിന്റെ തലശ്ശേരി ഡിവിഷന്‍ അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷയുടെ മാതൃകയും വിശദ വിവരങ്ങളും ബോര്‍ഡിന്റെ തലശ്ശേരി ഡിവിഷന്‍ അസി.കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കും. വെബ്‌സൈറ്റ്: www.malabardevaswom.kerala.gov.in.


Post a Comment

Previous Post Next Post
Join Our Whats App Group