Join News @ Iritty Whats App Group

ഹൃദയമാറ്റ ശസ്ത്രക്രിയക്കായി രോഗിയെയും കൊണ്ട് ബെസ്റ്റിൻ കോഴിക്കോടെത്തിയത് ഒന്നര മണിക്കൂർ കൊണ്ട്





ണിച്ചാർ: ഹൃദ്രോഗിയായ എഎസ്‌ഐ കുമാരന് ഹൃദയമാറ്റ ശസ്ത്രക്രിയയിലൂടെ സ്വീകരിക്കാൻ അനുയോജ്യമായ ഒരു ഹൃദയം വന്നുചേർന്നിട്ടുണ്ടെന്ന കോഴിക്കോട് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ നിന്നുള്ള അപ്രതീക്ഷിത വിളിക്കു പിന്നാലെ കുമാരനെയും കയറ്റി ആംബുലൻസുമായി പറക്കുകയായിരുന്നു ഡ്രൈവർ ബെസ്റ്റിൻ.
കണിച്ചാർ സ്വദേശിയും പോലീസ് കോണ്‍സ്റ്റബിളുമായ കുമാരന്‍റെ ജീവനും പ്രതീക്ഷകളും തന്നിലാണെന്ന് ബെസ്റ്റിന് നല്ല ബോധ്യമുണ്ടായിരുന്നു. 95 കിലോമീറ്റർ വേഗത്തില്‍ ചവിട്ടിവിടുമ്ബോള്‍ തിരിച്ചുപിടിക്കാനാവുന്ന കുമാരന്‍റെ ജീവൻ മാത്രമായിരുന്നു ബെസ്റ്റിന്‍റെ മനസില്‍. 

കൂടാതെ ആംബുലൻസിനു കടന്നുപോകാൻ വിവിധയിടങ്ങളില്‍ മനുഷ്യസ്നേഹികള്‍ വഴിതെളിച്ചതോടെ കാര്യങ്ങള്‍ വിചാരിച്ചത് പോലെ തന്നെയായി. ഇന്നലെ പുലർച്ചെ ആറിന് കണിച്ചാറില്‍ നിന്ന് പുറപ്പെട്ട ആംബുലൻസ് ഏഴര ആകുമ്ബോഴേക്കും ലക്ഷ്യസ്ഥാനത്തെത്തി. 

സാധാരണഗതിയില്‍ ഈ ദൂരം താണ്ടാൻ രണ്ടുമണിക്കൂറിലധികം സമയം വേണം. ഇപ്പോള്‍ ദേശീയപാതയുടെ പണി നടക്കുന്നതിനാല്‍ ഇതില്‍ കൂടുതല്‍ സമയമാകും. കണിച്ചാർ ഗ്രാമപഞ്ചായത്തിന്‍റെ ഉടമസ്ഥതയിലുള്ള ജനകീയ ആംബുലൻസിലെ ഡ്രൈവറാണ് ബെസ്റ്റിൻ. കോഴിക്കോട് മൈത്ര ഹോസ്പിറ്റലില്‍ വച്ചായിരുന്നു കുമാരന്‍റെ ഹൃദയമാറ്റ ശസ്ത്രക്രിയ.

Post a Comment

Previous Post Next Post
Join Our Whats App Group