പൗരത്വ ഭേദഗതി നിയമം ബിജെപിയുടെ വര്‍ഗീയ അജണ്ടയുടെ ഭാഗമെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇതിനെ ജനകീയവും നിയമപരമായും നേരിടും. യോജിച്ച പ്രക്ഷോഭത്തിന് എല്ലാവരുമായി ചേരും. പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ അനുവദിക്കില്ല എന്നത് സിപിഐഎമ്മിന്റെ പ്രഖ്യാപിത നയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം മതരാഷ്ട്ര നിര്‍മ്മിതിയിലേക്കുള്ള ആര്‍എസ്എസ്-ബിജെപി യാത്രയുടെ അടുത്ത കാല്‍വെയ്പ്പാണ് പൗരത്വ നിയമഭേദഗതി വിജ്ഞാപനമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം പി പറഞ്ഞു. മതേതരത്വം മരിച്ചാല്‍ ഇന്ത്യ മരിക്കുമെന്ന തിരിച്ചറിവില്ലാത്തവര്‍ക്ക് മാത്രമേ ഇങ്ങനെയൊരു വിജ്ഞാപനം പുറപ്പെടുവിക്കാന്‍ കഴിയുകയുള്ളൂ. അതിനെ ചെറുക്കാന്‍ രാജ്യത്തോട് സ്‌നേഹമുള്ള എല്ലാവരും ഒന്നിച്ച് നില്‍ക്കേണ്ട സമയമാണിത്. ആ ആശയ വ്യക്തതയോട് കൂടിയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പൗരത്വ നിയമഭേദഗതിക്കെതിരായ നിലപാട് സ്വീകരിച്ചിട്ടുള്ളത്.
പാര്‍ലമെന്റിന് അകത്തും പുറത്തും പാര്‍ട്ടി ശബ്ദമുയര്‍ത്തിയത് ഈ നിലപാട് മുറുകെ പിടിച്ചുകൊണ്ടാണ്. ബിജെപിയില്‍ നിന്ന് രാജ്യത്തിന് ഗുണകരമായതൊന്നും ഉണ്ടാകില്ലന്ന് ഈ നീക്കം തെളിയിക്കുന്നു. അവരുമായി ഒളിഞ്ഞും തെളിഞ്ഞും കൂട്ടുകൂടാന്‍ ശ്രമിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ് കൂടിയാണ് സര്‍ക്കാര്‍ നടപടിയെന്നും ബിനോയ് വിശ്വം പറഞ്ഞു.
Post a Comment