Join News @ Iritty Whats App Group

സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കോൺഗ്രസിന് ബുദ്ധിയുണ്ട്;ബിജെപിയെ പോലെ തലയിൽ ചെളിയുളള പാർട്ടിയല്ല കോൺഗ്രസ്: കെ സുധാകരൻ


കണ്ണൂര്‍: സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കോൺഗ്രസിന് ബുദ്ധിയുണ്ടെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അക്കൗണ്ടുകള്‍ ആദായനികുതി വകുപ്പ് മരവിപ്പിച്ചതിനെ തുടര്‍ന്ന് പാര്‍ട്ടി വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പണമില്ലെന്നും കോൺഗ്രസ് നേതാക്കള്‍ പരാതിപ്പെട്ടിരുന്നു. 

കേരളത്തില്‍ പ്രതിപക്ഷനേതാവ് വിഡി സതീശനും ഇക്കാര്യം ആവര്‍ത്തിച്ചിരുന്നു. ട്രെയിൻ ടിക്കറ്റ് എടുക്കാൻ പോലും പണമില്ല, പ്രചാരണത്തിനിറങ്ങുന്ന പ്രവര്‍ത്തകര്‍ക്ക് നാരങ്ങാവെള്ളം കുടിക്കാൻ പോലും പണമില്ലെന്ന് വിഡി സതീശൻ പറഞ്ഞിരുന്നു. 

ഇതിന് മറുപടിയെന്നോണമാണ് കെ സുധാകരൻ സംസാരിച്ചത്. സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കോൺഗ്രസിന് ബുദ്ധിയുണ്ട്, ബിജെപിയെ പോലെ തലയിൽ ചെളിയുളള പാർട്ടിയല്ല കോൺഗ്രസ്, പണം ഇല്ലെങ്കിൽ പ്രചാരണപ്രവർത്തനങ്ങൾ ബുദ്ധിമുട്ടിലാകും, ജനങ്ങളിലേക്ക് ഇറങ്ങും, അവർ സഹായിക്കുമെന്ന് ഉറപ്പുണ്ട്, നാരങ്ങാവെളളം കുടിക്കാൻ പോലും പണമില്ലാത്ത അവസ്ഥ പാർട്ടിക്കില്ല, താനിപ്പോഴും നാരങ്ങാവെളളം കുടിക്കുന്നുണ്ടെന്നും സുധാകരൻ.

നാല് ബാങ്കുകളിലെ 11 അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരിക്കുകയാണ് തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ്. പ്രചാരണത്തിനും പണമില്ലെന്ന അവസ്ഥയില്‍ ക്രൗഡ് ഫണ്ടിംഗ് അഥവാ ജനത്തിനിടയില്‍ നിന്ന് തന്നെ ഫണ്ട് പിരിവ് നടത്താനാണ് പാര്‍ട്ടി ആലോചിക്കുന്നത്.

Post a Comment

Previous Post Next Post
Join Our Whats App Group