കണ്ണൂർ : വനിതാദിനത്തിന്റെ ഭാഗമായി ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം മാർച്ച് എട്ട് മുതൽ 15 വരെ വനിത വാരം സംഘടിപ്പിക്കും.
ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രത്യേക മത്സരവും ഒരുക്കി. ജില്ലയിൽ പുതിയ വോട്ടർമാരെ ചേർക്കുകയാണ് മത്സരം. ഏറ്റവും കൂടുതൽ വോട്ടർമാരെ ചേർക്കുന്നവരെ കളക്ടർ അനുമോദിക്കുകയും പരിതോഷികം നൽകുകയും ചെയ്യും.
കണ്ണൂർ വിമൻ വോട്ടർ ഓഫ് ദി സീസണായി തിരഞ്ഞെടുക്കാനുള്ള അവസരവും മത്സരത്തിലൂടെ ലഭിക്കും. ജില്ലയിലെ മുഴുവൻ വനിതകൾക്കും മത്സരത്തിൽ പങ്കെടുക്കാം.
15-നകം രജിസ്ട്രേഷൻ പൂർത്തിയാക്കണം. ഇതിന്റെ വിവരങ്ങൾ കൃത്യമായി സൂക്ഷിച്ച് ആവശ്യാനുസരണം ബന്ധപ്പെട്ട ഉദ്യാഗസ്ഥരെ ഏൽപ്പിക്കണം.
പുതിയ വോട്ടർ രജിസ്റ്റർ ചെയ്യാൻ voters.eci.gov.in എന്ന വെബ്സൈറ്റ് ലോഗിൻ ചെയ്യാം. ഫോൺ: 9605125092
Post a Comment