Join News @ Iritty Whats App Group

മംഗലൂരുവില്‍ കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആസിഡ് ആക്രമണം; മലപ്പുറം സ്വദേശി പിടിയില്‍


മംഗലൂരു: മംഗലൂരുവില്‍ കോളജ് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ആസിഡ് ആക്രമണം. കേസില്‍ മലപ്പുറം നിലമ്പൂര്‍ സ്വദേശി അബിന്‍ എന്നയാള്‍ കടബ പോലീസിന്റെ പിടിയിലായി.

കടബ പി.യു കോളജിലെ വിദ്യാര്‍ത്ഥികള്‍ക്കു നേരെയാണ് ആക്രമണം. രാവിലെ പരീക്ഷയ്ക്ക് കോളജില്‍ എത്തിയ പെണ്‍കുട്ടികള്‍ വരാന്തയിലിരുന്ന് പഠിക്കുന്നതിനിടെയാണ് ആക്രമണം. മുഖം മറച്ചെത്തിയ അബിന്‍ ആസിഡ് ഒഴിക്കുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച അബിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. പെണ്‍കുട്ടികളുടെ മുഖത്താണ് ആസിഡ് വീണത്. സാരമായി പൊള്ളലേറ്റിട്ടുണ്ട്.

Post a Comment

أحدث أقدم
Join Our Whats App Group