പടിയൂർ: റബർ പാല് കുടിച്ച പശുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. മണ്ണേരി ഓടക്കടവ് തറക്കിനാല്‍ ജോമോന്റെ പശുവാണ് ഇന്നലെ രാവിലെ 20 ലിറ്ററോളം റബർ പാല് കുടിച്ചത്.
വീടിനോട് ചേർന്നുള്ള റബർ തോട്ടത്തില്‍ കെട്ടിയതായിരുന്നു. ഇതിനിടയിലാണ് റബർ പാല് കുടിച്ചത്. ഇതേ തുടർന്ന് പടിയൂർ മൃഗാശുപത്രിയിലെ വെറ്ററിനറി സർജനെ വിവരമറിയിക്കുകയും, ഡോ. ആസിഫ് എം. അഷ്റഫ്, ഡോ. റിൻസി തെരേസ, ഡോ. ടി. അഭിലാഷ് എന്നിവരുടെ നേതൃത്വത്തില്‍ പശുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയമാക്കുകയും ചെയ്തു. അപകടനില തരണം ചെയ്ത പശു ഡോക്ടർമാരുടെ മേല്‍നോട്ടത്തില്‍ തുടർ ചികിത്സയിലാണ്.
Post a Comment