എയർപോർട്ടിൽനിന്നു റൺവേയിലേക്ക് പോകാൻ ഒരു ബസ് അയയ്ക്കും. എയർപോർട്ടിൽനിന്നു റൺവേയിലെത്താൻ കുറച്ച് ദൂരമുണ്ട്. അത്രയും നേരം ബസിൽ മുതിർന്നവർ നിന്നാലും സ്ത്രീകൾ എഴുന്നേറ്റ് കൊടുക്കില്ല. പുരുഷൻമാരാണ് എഴുന്നേറ്റ് സീറ്റ് നൽകുകയെന്ന് നടി ഉർവശി.
ഞാനിത് ഒരുപാട് കണ്ടിട്ടുണ്ട്. ആരും ഒന്നും വിചാരിക്കരുത്. സത്യമായ കാര്യമാണ് പറയുന്നത്. ഫോൺ വിളിച്ച് കൊണ്ട് റോഡിലൂടെ അലക്ഷ്യമായി നടക്കുന്നവരിൽ 90 ശതമാനവും പെൺകുട്ടികളാണ്. പിറകിൽ ആരെങ്കിലും വരുന്നുണണ്ടോ വണ്ടി പോകുന്നുണ്ടോ എന്നൊന്നും ശ്രദ്ധിക്കില്ല.
സ്വാതന്ത്ര്യത്തെ ദുരുപയോഗം ചെയ്യരുത്. സ്ത്രീകളെന്ന നിലയിലുള്ള ആനുകൂല്യങ്ങൾ വാങ്ങും. ക്യൂവിൽ നിൽക്കുമ്പോൾ അവളെ മുന്നിൽ നിർത്ത് എന്ന് പുരുഷൻമാർ പറഞ്ഞാൽ ഓക്കെ.
എന്നാൽ ഈ സ്ത്രീ മറ്റൊരു സ്ത്രീക്ക് സ്ഥാനം കൊടുക്കുമോ എന്ന് ചോദിച്ചാൽ കൊടുക്കില്ല. ഞാനും ഇവിടെതന്നെയാണ് നിൽക്കുന്നത്, പിന്നിലോട്ട് പോകൂ എന്ന് പറയും. ഞാനുൾപ്പെടെയുള്ള സ്ത്രീകളെ ഉൾപ്പെടുത്തിയാണ് ഈ പറയുന്നതെന്ന് ഉർവശി പറഞ്ഞു.
Post a Comment