Join News @ Iritty Whats App Group

പണം നിക്ഷേപിക്കാന്‍ സഹായിച്ചയാള്‍ എ.ടി.എം. കാര്‍ഡ് മാറ്റിനല്‍കി മുങ്ങി ; തട്ടിയെടുത്തത് 74,000 രൂപ, പ്രതിയെ ബാങ്ക് തിരിച്ചറിഞ്ഞു ; പിന്നീട് തമിഴ്‌നാട്ടില്‍ നിന്നു തുക പിന്‍വലിച്ചു


മറയൂര്‍: സി.ഡി.എം. മെഷനില്‍ (കറന്‍സി നോട്ടുകള്‍ നിക്ഷേപിക്കുന്ന മെഷീന്‍) പണം നിക്ഷേപിക്കാന്‍ സഹായിച്ചയാള്‍ ഉടമസ്ഥനു എ.ടി.എം. കാര്‍ഡ് മടക്കി നല്‍കിയപ്പോള്‍ മാറ്റിനല്‍കി മുങ്ങി. പിന്നീട് തമിഴ്‌നാട്ടില്‍ നിന്നു തുക പിന്‍വലിച്ചു.

വ്യാഴാഴ്ച ഉച്ചയോടെ പെരട്ടിപ്പള്ളം സ്വദേശി ദുെരെരാജ് മറയൂര്‍ എസ്.ബി.ഐ. ശാഖയിലെത്തി സി.ഡി.എം. മെഷീനില്‍ 74,000 രൂപ നിക്ഷേപിക്കാനുള്ള ശ്രമത്തിലായിരുന്നു. പണം നിക്ഷേപിക്കുന്ന സാങ്കേതിക പരിജ്ഞാനം ഇദ്ദേഹത്തിനു ഇല്ലാത്തതിനാല്‍ എ.ടി.എം. കൗണ്ടറിലെത്തിയ മറ്റൊരാളിന്റെ സഹായം തേടുകയായിരുന്നു.

ഇയാള്‍ ദുെരെരാജിന്റെ എ.ടി.എം. കാര്‍ഡ് വാങ്ങി മെഷീനില്‍ നല്‍കിയ തുക നിക്ഷേപിച്ചു. ഉടന്‍തന്നെ ദുെരെരാജിനെ മൊെബെല്‍ ഫോണില്‍ പണം ക്രെഡിറ്റായതിന്റെ സന്ദേശവും കിട്ടി. തുടര്‍ന്ന് എ.ടി.എം. കാര്‍ഡും വാങ്ങി വീട്ടിലേക്ക് മടങ്ങി. ഇന്നലെ ബാങ്കിലെത്തി തുക പിന്‍വലിക്കാന്‍ ശ്രമിച്ചപ്പോളാണ് തന്നെ കബളിപ്പിച്ച വിവരം ദുെരെരാജ് മനസിലാക്കുന്നത്.

ദുെരെരാജിന്റെ െകെയില്‍ കിട്ടിയ എ.ടി.എം. കാര്‍ഡ് തട്ടിപ്പ് നടത്തിയ ആളിന്റേതായിരുന്നു. ഈ കാര്‍ഡ് ആകട്ടെ ബ്ലോക്ക് ചെയ്ത നിലയിലും. ബാങ്ക് ശാഖയിലെ മാനേജരുമായി ബന്ധപ്പെട്ടപ്പോള്‍ നടത്തിയ പരിശോധനയില്‍ ആലപ്പുഴ സ്വദേശിയാണ് തട്ടിപ്പ് നടത്തിയതെന്നും ഇയാള്‍ തമിഴ്‌നാട്ടിലെ മധുര മാട്ടുതാവണിയിലെ എ.ടി.എമ്മില്‍ നിന്നു 74,000 രൂപ പല തവണയായി പിന്‍വലിച്ചതും കണ്ടെത്തി. മറയൂര്‍ പോലീസില്‍ ദുെരെരാജ് പരാതി നല്‍കി. തട്ടിപ്പ് നടത്തിയെന്നു കരുതുന്ന ആളിന്റെ ചിത്രവും വിലാസവും പോലീസിനു ലഭിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post
Join Our Whats App Group